അവള്‍ ഇന്നും ഉണ്ടായിരുന്നെങ്കില്‍ വലിയൊരു നര്‍ത്തകി ആയേനെ: ശ്രീദേവി ഉണ്ണി
Malayalam Cinema
അവള്‍ ഇന്നും ഉണ്ടായിരുന്നെങ്കില്‍ വലിയൊരു നര്‍ത്തകി ആയേനെ: ശ്രീദേവി ഉണ്ണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th July 2025, 9:16 am

നടി മോനിഷയെ മലയാളികളാരും മറക്കില്ല. ചെറുപ്രായത്തില്‍ സിനിമയിലെത്തുകയും വളരെ പെട്ടെന്ന് തന്നെ പ്രശസ്തി നേടാനും താരത്തിന് കഴിഞ്ഞിരുന്നു. മലയാളത്തിന് പുറമേ തമിഴ്, കന്നഡ എന്നീ ഭാഷകളിലും നടി അഭിനയിച്ചു. ആദ്യ ചിത്രമായ നഖക്ഷതത്തിന് തന്നെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് മോനിഷ സ്വന്തമാക്കി.

അഭിനയത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് വാഹനാപകടത്തിലാണ് മോനിഷ മരണപ്പെടുന്നത്. മരണപ്പെടുമ്പോള്‍ മോനിഷക്ക് 21 വയസായിരുന്നു പ്രായം. ഇപ്പോള്‍ മോനിഷ ഒരു മികച്ച നര്‍ത്തകിയായിരുന്നുവെന്ന് അവര്‍ പറയുന്നു.

മോനിഷ ഇന്നും ഉണ്ടായിരുന്നെങ്കില്‍ നല്ലൊരു നര്‍ത്തകിയാകുമായിരുന്നുവെന്നും ആ പ്രായത്തില്‍ മുപ്പത്തഞ്ച് കച്ചേരി മോനിഷ ചെയ്തിട്ടുണ്ടെന്നും ശ്രീദേവി ഉണ്ണി പറയുന്നു. ചുരുങ്ങിയകാലത്ത് അത്രയും കച്ചേരി ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും അഡയാര്‍ കെ. ലക്ഷ്മണ്‍ ( ഇന്ത്യന്‍ ഡാന്‍സര്‍ കൊറിയോഗ്രാഫര്‍) അതിനെ പറ്റി ചോദിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ശ്രീദേവി ഉണ്ണി.

‘മോനിഷ ഇന്നും ഉണ്ടായിരുന്നെങ്കില്‍ നല്ലൊരു നര്‍ത്തകി ആയേനെ. അവള്‍ അത്രയം നല്ലൊരു നര്‍ത്തകിയായിരുന്നു. അഡയാര്‍ കെ. ലക്ഷ്മണ്‍ തന്നെ അത് ചോദിച്ചിട്ടുണ്ട്. ആ പ്രായത്തിനിടയില്‍ മുപ്പത്തഞ്ച് കച്ചേരി ചെയ്തു ആ കുട്ടി. കലാക്ഷേത്ര സ്റ്റൈലില്‍ മുപ്പത്തഞ്ച് കച്ചേരി എന്നത് ഒരിക്കലും ഒരു തമാശ അല്ല. അത് എളുപ്പമല്ല. ഒരു മണിക്കൂര്‍ ഒന്നര മണിക്കൂറൊക്കെയാണ് ഇത് ചെയ്യുന്നത്.

ഒരിക്കല്‍ തലശ്ശേരിയില്‍ വെച്ചുള്ള പരിപാടിക്കിടെ മോനിഷയോട് അദ്ദേഹം ചോദിച്ചു, ഏത് ‘തില്ലാന’യാണ് (തില്ലാന എന്നത് ദക്ഷിണേന്ത്യന്‍ കര്‍ണാടക സംഗീതത്തിലെ ഒരു താളാത്മകമായ കഷ്ണമാണ്, ഇത് സാധാരണയായി ഒരു കച്ചേരിയുടെ അവസാനം അവതരിപ്പിക്കുകയും ക്ലാസിക്കല്‍ നൃത്തത്തില്‍ വ്യാപകമായി ഉപയോഗിക്കുകയും ചെയ്യുന്നു)ചെയ്യാന്‍ പോകുന്നത് എന്ന്. അവള്‍ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടായ ഒന്നിന്റെ പേരാണ് പറഞ്ഞത്. അദ്ദേഹം ഷോക്കായിപോയി,’ ശ്രീദേവി ഉണ്ണി പറയുന്നു.

Content highlight:  Sridevi Unni says  Monisha was a good dancer