വീട്ടില്‍ കയറി രണ്ട് പേര്‍ ആക്രമിച്ചു, വധ ഭീഷണി മുഴക്കി; പരാതിയുമായി ശ്രീ റെഡ്ഡി
Crime
വീട്ടില്‍ കയറി രണ്ട് പേര്‍ ആക്രമിച്ചു, വധ ഭീഷണി മുഴക്കി; പരാതിയുമായി ശ്രീ റെഡ്ഡി
ന്യൂസ് ഡെസ്‌ക്
Friday, 22nd March 2019, 11:22 pm

ചെന്നൈ: വീട്ടില്‍ കയറി തന്നെ രണ്ട് പേര്‍ അക്രമിച്ചെന്ന പരാതിയുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. പണമിടപാടുസ്ഥാപന ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെയാണ് ശ്രീ റെഡ്ഡി പരാതി നല്‍കിയിരിക്കുന്നത്.

തന്റെ വീട്ടില്‍ കയറി വധ ഭീഷണി മുഴക്കിയെന്നും തന്നെ ആക്രമിച്ചെന്നുമാണ് ശ്രീ റെഡ്ഡി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 21ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബ്രഹ്മണി താന്‍ പൊലീസ് പിടിയിലാകാന്‍ കാരണം ശ്രീ റെഡ്ഢിയാണെന്ന് ആരോപിച്ചാണ് നടിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

Also Read ഷാജിമാര്‍ മൂന്നും ഒരുമിച്ചെത്തി; നാദിര്‍ഷയുടെ മേരാ നാം ഷാജിയിലെ ഗാനം പുറത്തുവിട്ടു

നേരത്തെ തെലുങ്ക് സിനിമ ലോകത്ത് ജൂനിയര്‍ നടിമാര്‍ക്കെതിരായ ചൂഷണങ്ങള്‍ സംബന്ധിച്ച് ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത്.

തമിഴ് നടന്‍ വിശാല്‍, ലോറന്‍സ്, ശ്രീകാന്ത്, സംവിധായകല്‍ സുന്ദര്‍ സി, എആര്‍ മുരുകദോസ് എന്നിവല്‍ക്കെതിരേയും നടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു.
DoolNews Video