എഡിറ്റര്‍
എഡിറ്റര്‍
‘ശ്രീരാമന്‍ മുസ്ലീങ്ങളുടെയും നേതാവ്’
എഡിറ്റര്‍
Saturday 10th May 2014 7:56pm

modi-at-ralli

ഉത്തര്‍പ്രദേശ്: ശ്രീരാമന് ഒരു മതവുമോയോ ജാതിയുമോയോ ബന്ധമില്ലെന്നും മുസ്ലീങ്ങളുടെയും നേതാവാണ് ശ്രീരാമനെന്നും ബി.ജെ.പി.

ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാര്‍ത്ഥി നരേന്ദ്ര മോദിയുടെ റാലിയില്‍ ശ്രീരാമന്റെ ചിത്രം ഉപയോഗിച്ചിരുന്നു. ഇന്ത്യയില്‍ രാമരാജ്യമാണ് വരേണ്ടെതെന്ന് റാലിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ മറുപടിയിലാണ് ശ്രീരാമന് ഒരു മതവുമോയോ ജാതിയുമോയോ ബന്ധമില്ലെന്നും മുസ്ലീങ്ങളുടെയും നേതാവാണ് ശ്രീരാമനെന്നും ബി.ജെ.പി അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ രാമനെയും സീതയെയും ലക്ഷ്മണനെയും കുറിച്ച് പരാമര്‍ശമുണ്ടെന്നും വിശദീകരണത്തില്‍ ബി.ജെ.പി പറയുന്നു.

മോദിയുടെ റാലിയില്‍ ഉപയോഗിച്ച ചിത്രം ഇന്ത്യന്‍ സംസ്‌ക്കാരത്തെ കുറിച്ചുള്ള ചിത്രകാരന്റെ ഭാവനയാണ്, മറിച്ച് ക്ഷേത്രത്തിന്റെ ചിത്രമല്ല. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുസ്ലിം രാജ്യങ്ങളിലും രാംലീല അതീവ ഭക്തിയോടെ ആചരിക്കാറുണ്ട്- ബി.ജെ.പി പറയുന്നു.

ബി.ജെ.പിയുടെ വിശദീകരണം പരിശോധിച്ച് വരികയാണെന്ന് ഫൈസാബാദ് തിരഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു.

Advertisement