എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്ലില്‍ ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കില്ല
എഡിറ്റര്‍
Wednesday 27th March 2013 12:00am

ന്യൂദല്‍ഹി: രാഷ്ട്രീയ വിവാദങ്ങളില്‍ പെട്ട് നിറം മങ്ങിയ ഐ.പി.എല്‍ സീസണ്‍ 6 ന്റെ പകിട്ട് വീണ്ടും കുറച്ച് കൊണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ ചെന്നൈയിലെ മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു.

Ads By Google

ചെന്നൈയില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ പങ്കെടുപ്പിക്കില്ലെന്ന് കാണിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിലെ മത്സരങ്ങളില്‍ ലങ്കന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ജയലളിതയുടെ കത്തിന്റെ പശ്ചാത്തലിത്തില്‍ ചേര്‍ന്ന ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍ ചേര്‍ന്ന യോഗത്തിലാണ് ശ്രീലങ്കന്‍ താരങ്ങളെ ചെന്നൈയിലെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്.

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ വിരുദ്ധ വികാരം ശക്തമായി നില്‍ക്കുകയാണ്. ശ്രീലങ്കന്‍ താരങ്ങളുടെ സാന്നിദ്ധ്യം സ്ഥിതി കൂടുതല്‍ വഷളാക്കും. ശ്രീലങ്കയില്‍ നിന്നുള്ള താരങ്ങളുംഒഫീഷ്യലുകളും അംപയര്‍മാരും തമിഴ്‌നാടില്‍ പ്രവേശിക്കുന്നത് ബി.സി.സി.ഐ വിലക്കണമെന്നും ജയലളിത ആവശ്യപ്പെട്ടിരുന്നു.

ഏപ്രില്‍ മൂന്നിനാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഐ.പി.എല്‍ മത്സരങ്ങളില്‍ പത്തോളം മത്സരങ്ങളാണ് ചെന്നൈയില്‍ നടക്കുന്നത്. പതിമൂന്നോളം ശ്രീലങ്കന്‍ താരങ്ങളും വിവിധ ടീമുകളിലായി ഐ.പി.എല്ലില്‍ മത്സരിക്കുന്നുണ്ട്.

ഐ.പി.എല്‍: ലങ്കന്‍ താരങ്ങള്‍ ചെന്നൈയില്‍ കളിക്കേണ്ടെന്ന് ജയലളിത

Advertisement