കിറ്റെക്‌സ് ഗ്രൂപ്പ് ശ്രീലങ്കയിലേക്ക്? ലങ്കന്‍ ഹൈകമ്മീഷണറുമായി ചര്‍ച്ച നടത്തി
Kerala News
കിറ്റെക്‌സ് ഗ്രൂപ്പ് ശ്രീലങ്കയിലേക്ക്? ലങ്കന്‍ ഹൈകമ്മീഷണറുമായി ചര്‍ച്ച നടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th July 2021, 6:41 pm

കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെ ലങ്കന്‍ സര്‍ക്കാര്‍ ശ്രീലങ്കയിലേക്ക് ക്ഷണിച്ചു. ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൊച്ചിയിലെത്തി കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബുമായി ചര്‍ച്ച നടത്തി.

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്കാണ് ശ്രീലങ്ക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബംഗ്ലാദേശും കിറ്റെക്സിനെ ക്ഷണിച്ചിരുന്നു.

തെലങ്കാനയുടെ ക്ഷണം സ്വീകരിച്ച് നിക്ഷേപ ചര്‍ച്ചകള്‍ നടത്താന്‍ കിറ്റെക്‌സ് ടീം നേരത്തെ ഹൈദരാബാദിലേക്ക് പോയിരുന്നു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് തെലങ്കാനയിലേക്ക് പോവാന്‍ തീരുമാനിച്ചതിന് പിന്നാലെ സാബു എം. ജേക്കബ് പറഞ്ഞിരുന്നു.

കിറ്റെക്‌സിന് കേരളത്തിലെ പോലെ തെലങ്കാനയില്‍ യാതൊരുവിധ അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും സാബു പറഞ്ഞിരുന്നു.

എന്നാല്‍ കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണെന്നും ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നു.

നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണെന്നും വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: The Sri Lankan government has invited the Kitex Group to Sri Lanka