ധവാനെ ചാടിപ്പിടിക്കാന്‍ ശ്രമിച്ച ഗുണരത്‌നയ്ക്ക് ഗുരുതര പരിക്ക്; വേദന സഹിക്കാന്‍ വയ്യാതെ പുളഞ്ഞ് ലങ്കന്‍ താരം, വീഡിയോ കാണാം
Daily News
ധവാനെ ചാടിപ്പിടിക്കാന്‍ ശ്രമിച്ച ഗുണരത്‌നയ്ക്ക് ഗുരുതര പരിക്ക്; വേദന സഹിക്കാന്‍ വയ്യാതെ പുളഞ്ഞ് ലങ്കന്‍ താരം, വീഡിയോ കാണാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th July 2017, 5:28 pm

ഗോള്‍: ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജാരയും ആടി തകര്‍ത്തതോടെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ശ്രീലങ്കയുടെ നില പരുങ്ങലിലാണ്. ഇതിനിടെ മധ്യനിര ബാറ്റ്‌സ്മാന്‍ അസേല ഗുണരത്‌നയ്ക്ക് പരുക്കേറ്റതും ലങ്കയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.

സ്ലിപ്പില്‍ ഫില്‍ഡില്‍ ചെയ്യുന്നതിനിടെയാണ് ഗുണരത്‌നയ്ക്ക് പരുക്കേല്‍ക്കുന്നത്. ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനെ ക്യാച്ച് ചെയ്യുന്നതിനിടെയാണ് ഗുണരത്‌നെയ്ക്ക് പരുക്കേറ്റത്. ലഹിരു കുമാരയുടെ പന്തിനെ സ്ലിപ്പിലേക്ക് ധവാന്‍ പായിക്കുകയായിരുന്നു. ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ പന്ത് കൊണ്ട് ഗുണരത്‌നയുടെ കയ്യിലെ തള്ളവിരലിന് കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. അപ്പോള്‍ 31 എത്തിയിരുന്നതേയുള്ളൂ ധവാന്‍ എന്നതും ശ്രദ്ധേയമാണ്.


Also Read:  ഇന്ത്യന്‍ ടീമിന്റെ പരിശീലകനായോ എന്ന് ശാസ്ത്രിയോട് പിറ്റേഴ്‌സണ്‍; ഇല്ല ശ്രീലങ്കയില്‍ കാറ്റു കൊള്ളാന്‍ പോയതാണെന്ന് സോഷ്യല്‍ മീഡിയ 


പരിക്കേറ്റ ഗുണരത്‌ന നിലത്തു വീണ് പിടയുകയായിരുന്നു. വിരലിന് പരിക്കേറ്റ ഗുണരത്‌നയ്ക്ക് മത്സരത്തില്‍ നിന്നും പിന്മാറേണ്ടിയും വന്നു. പരിക്കേല്‍പ്പിച്ച ധവാന്‍ സെഞ്ച്വറിയും കടന്ന് 190 ലാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ മൂന്നിന് 383 എന്ന നിലയിലാണ്. 136 മായി പൂജാരേയും 31 മായി രഹാനെയുമാണ് ക്രീസില്‍.