ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് നേടി മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.
ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സമനില ശതമാനമുള്ള ടീമായി മാറിയിരിക്കുകയാണ് ശ്രീലങ്ക.
Sri Lanka’s resilience with the bat ensures that only three wickets fall on the final day. The two teams shake hands after a hard-fought Test, which ends in a draw.#TeamIndia win the series 1-0.
സെഞ്ച്വറി നേടി ക്രീസില്‍ പിടിച്ചുനിന്ന സോനല്‍ ദിനുഷയാണ് ലങ്കയെ രണ്ടാം മത്സരത്തിലെ തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. കളിയിലെ താരവും സാനലാണ്. രണ്ട് ടെസ്റ്റിലെയും നാല് ഇന്നിങ്‌സില്‍ നിന്ന് 420 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് താരം ലങ്കയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത്.
അതേസമയം ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ് പരമ്പരയുടെ താരമായത്. മൂന്ന് ഇന്നിങ്‌സില്‍ നിന്നും 328 റണ്‍സ് നേടിയാണ് പടിക്കല്‍ കരുത്ത് കാട്ടിയത്. രണ്ട് സെഞ്ച്വറിയടക്കം 109.33 എന്ന ശരാശരിയിലാണ് താരം സ്‌കോര്‍ ചെയ്തത്.
അതേസമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെത്താന്‍ ഇനി മുന്നിലുള്ള എല്ലാ മത്സരങ്ങളും ഇന്ത്യയ്ക്ക് നിര്‍മായകമാണ്. ന്യൂസിലാന്‍ഡിനെതിരെ നവംബര്‍ 19നാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് നവംബര്‍ 27നും ആരംഭിക്കും. ന്യൂസിലാന്‍ഡിനെതിരായ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയന്‍ പര്യടനമാണ് ഉള്ളത്.
Content Highlight: Sri Lanka In A Record Achievement In WTC