കൊവിഡ് നിയന്ത്രണം ലംഘിച്ച് കറങ്ങി നടന്നു; ഇംഗ്ലണ്ടില്‍ നിന്ന് മൂന്ന് ലങ്കന്‍ താരങ്ങളെ നാട്ടിലേക്കയച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
Sports
കൊവിഡ് നിയന്ത്രണം ലംഘിച്ച് കറങ്ങി നടന്നു; ഇംഗ്ലണ്ടില്‍ നിന്ന് മൂന്ന് ലങ്കന്‍ താരങ്ങളെ നാട്ടിലേക്കയച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th June 2021, 11:58 pm

ലണ്ടന്‍: ഇംഗ്ലണ്ടില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ച് കറങ്ങി നടന്ന മൂന്ന് താരങ്ങള്‍ക്കെതിരേ നടപടിയെടുത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബയോ ബബ്ള്‍ നിയന്ത്രണം ലംഘിച്ച് കറങ്ങി നടന്ന ടീം വൈസ് ക്യാപ്റ്റന്‍ കുശല്‍ മെന്‍ഡിസ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്കെല്ല, ധനുഷ്‌ക ഗുണതിലക എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്ത് നാട്ടിലേക്ക് തിരിച്ചയച്ചത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളുുടെ ഭാഗമായാണ് ശ്രീലങ്കന്‍ ടീം ഇംഗ്ലണ്ടിലെത്തിയത്. നാളെ ആദ്യ ഏകദിനം നടക്കുന്നതിന് മുമ്പാണ് മൂന്ന് താരങ്ങള്‍ക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെ കുശല്‍ മെന്‍ഡിസും നിരോഷന്‍ ഡിക്കെല്ലയും ചുറ്റിക്കറങ്ങുന്ന വീഡിയോ ട്വിറ്ററില്‍ വ്യാപകമായി
പ്രചരിച്ചിരുന്നു.

തുടര്‍ന്ന് ശീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ധനുഷ്‌കയും ബയോ ബബ്ള്‍ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് മൂവര്‍ക്കുമെതിരെ ബോര്‍ഡ് നടപടിയെടുത്തത്.

നേരത്തെ, മൂന്ന് ട്വന്റി 20യില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്ന ഐ.സി.സി. മാച്ച് റഫറി ഫില്‍ വിറ്റിക്കേസിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ക്രിക്കറ്റ് താരങ്ങള്‍ക്ക് ബയോ ബബ്ള്‍ നിയന്ത്രണം കര്‍ശനമാക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Sri Lanka cricketers Kusal Mendis, Gunathilaka, Dickwella sent home after bio-bubble breach in UK