കൊളംബോ: 2019 ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട് രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി സുരേഷ് സല്ലേ അറസ്റ്റിൽ.
ബ്രിട്ടീഷ് മാധ്യമ സ്ഥാപനമായ ചാനൽ 4 സുരേഷ് സല്ലേയ്ക്ക് ഭീകരവാദികളുമായി പങ്കുണ്ടെന്നും ആക്രമണത്തിനുമുൻപ് ഭീകരവാദികളെ കണ്ടിരുന്നെന്നും 2023 ൽ റിപ്പോർട്ട് ചെയ്തിരുന്നു.
ശ്രീലങ്കയിലെ തീവ്രവാദ നിരോധന നിയമപ്രകാരം ചോദ്യം ചെയ്യുന്നതിനായി സുരേഷ് സല്ലേയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അന്താരാഷ്ട്ര മാധ്യമമായ എ.എഫ്.പിയോട് പറഞ്ഞു, എന്നാൽ അറസ്റ്റിനുള്ള കാരണം പൊലീസ് വ്യക്തമാക്കീട്ടില്ല.
അറസ്റ്റിൽ ഇതുവരെയും സുരേഷ് സല്ലേ പ്രതികരിക്കാനോ വക്കീലിനെ നിയമിക്കാനോ തയ്യാറായിട്ടില്ല.
ആക്രമണത്തിന് ശേഷം നടന്ന ശ്രീലങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാജപക്‌സെ ദിസ്സനായകക്ക് അനുകൂലമാക്കി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും ചാനൽ 4 ന്റെ റിപ്പോർട്ടിലുണ്ട്.
ഭീകരാക്രമണത്തിന് രണ്ടു ദിവസത്തിന് ശേഷമായിരുന്നു രാജപക്‌സെ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിൽ രാജപക്‌സെ വിജയിച്ചതിനുശേഷമാണ് സുരേഷ് സല്ലേയ്ക്ക് രഹസ്യാന്വേഷണ വിഭാഗം മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചത്.
എന്നാൽ 2024 ൽ ഭരണത്തിലെത്തിയ അനുര കുമാര ടിസ്സനായക് അദ്ദേഹത്തെ പുറത്താക്കുകയും ഭീകരവാദത്തിന് പുറകിലുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.