ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം
kERALA NEWS
ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം
ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 8:19 am

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം. ശ്രീശാന്തിന്റെ കൊച്ചി ഇടപ്പള്ളിയിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വീടിന്റെ ഒരുമുറി പൂര്‍ണമായും കത്തിനശിച്ചു എന്നാണ് വിവരം. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തം ഉണ്ടായത്.

സംഭവസമയത്ത് ശ്രീശാന്തിന്റെ ഭാര്യയും മക്കളും ജോലിക്കാരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇവരെ വീടിന് പുറത്തെത്തിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വീട്ടില്‍ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയുമുള്‍പ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു.

അപകടകാരണം വ്യക്തമല്ല.

WATCH THIS VIDEO: