എഡിറ്റര്‍
എഡിറ്റര്‍
മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിങ് ജോലി ലാഭമായേനെ ; വീടിന് നേരെയുണ്ടായ കരി ഓയില്‍ പ്രയോഗത്തില്‍ ശ്രീനിവാസന്‍
എഡിറ്റര്‍
Sunday 10th September 2017 12:49pm

തിരുവനന്തപുരം: തന്റെ വീടിനുനേരെയുണ്ടായ കരിഓയില്‍ പ്രയോഗത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍. മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ജോലി ലാഭമായേനെയെന്നും ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടേ എന്നാണ് അത് ചെയ്തവരോട് ചോദിക്കാനുള്ളതെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

കരിഓയില്‍ ഒഴിച്ചത് ആരായാലും അവര്‍ പെയിന്റിംഗ് ജോലി അറിയാവുന്നവരാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഞാനിപ്പോള്‍ എറണാകുളത്താണ് ഉള്ളത്. വിവരം അറിയിച്ചവരോട് അത് തുടയ്ക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്.


Also Read യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിലെ കനത്ത പരാജയം; ബി.ജെ.പി എം.എല്‍.എയെ കയ്യേറ്റം ചെയ്ത് ആര്‍.എസ്.എസ് എ.ബി.വി.പി പ്രവര്‍ത്തകര്‍


കരിഓയില്‍ ഒഴിച്ചതില്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിയ്ക്കാന്‍ പറയണമെന്ന് വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.

ശ്രീനിവാസന്റെ കണ്ണൂര്‍ കൂത്തുപറമ്പ് പൂക്കോടുള്ള വീടിനുനേര്‍ക്കാണ് ഇന്നലെ രാത്രിയില്‍ കരിഓയില്‍ ആക്രമണം നടന്നത്. വീടിന്റെ ഭിത്തിയിലും ഗെയ്റ്റിലും മുറ്റത്തുമെല്ലാം കരിഓയില്‍ ഒഴിച്ചിരുന്നു.

നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ പൊലീസ് റിമാന്റിലുള്ള നടന്‍ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ആക്രമണം. എന്നാല്‍ കരിഓയില്‍ പ്രയോഗത്തിന് കാരണം അതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

Advertisement