വീഡിയോ ജോക്കിയായി കരിയര്‍ ആരംഭിക്കുകയും 2011ല്‍ പുറത്തിറങ്ങിയ പ്രണയം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേതാവാണ് ശ്രീനാഥ് ഭാസി. ടാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഹണീ ബീ, നോര്‍ത്ത് 24 കാതം, പറവ, കുമ്പളങ്ങി നൈറ്റ്സ്, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക മനസില്‍ സ്ഥാനം കണ്ടെത്തുകയായിരുന്നു.

Photo: Youtube.com

മലയാള സിനിമയിലെ മുന്‍നിര നായകനടന്മാര്‍ക്കിടയില്‍ സ്ഥാനം കണ്ടെത്തിയ ശ്രീനാഥ് സിനിമാ മേഖലയിലെ പല വിവാദങ്ങളിലും ഭാ?ഗമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തില്‍ താരം പ്രധാനവേഷത്തിലെത്തിയിരുന്നു. ബിജു മോനോന്‍, ?ഗണപതി, വിനയ് ഫോര്‍ട്ട്, അഖില ഭാര്‍?ഗവന്‍ തുടങ്ങിയവരും ഭാ?ഗമായ ചിത്രത്തിലെ ശ്രീനാഥിന്റെ പ്രകടനത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്.

അവറാച്ചന്‍ ആന്‍ഡ് സണ്‍സിന് പിന്നാലെ ശ്രീനാഥ് ഭാസി നായകനായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ഒക്ടടോബര്‍ 23 ന് റിലീസ് ചെയ്യുന്ന ഒറിജിനല്‍. ചിത്രവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പ്രേക്ഷകരുടെ അടുത്ത് നിന്ന് കിട്ടുന്ന പ്രതികരണത്തെ കുറിച്ച് ശ്രീനാഥ് ഭാസി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ഭാസി റീലോഡഡ്, ഭാസി കം ബാക്ക്, എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്റുകള്‍ കാണാറുണ്ട്. അതെല്ലാം കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നാറുണ്ട്. എന്ത് നല്ലത് പറഞ്ഞാലും സന്തോഷമേ ഉള്ളൂ. ആളുകള്‍ക്ക് എന്നെ കുറിച്ച് പല ധാരണകളുണ്ട്. അതൊന്നും ഞാന്‍ വിലവെക്കാറില്ല. അവര്‍ക്ക് നല്ല ചിത്രങ്ങള്‍ കൊടുത്ത് അവരെ എന്റര്‍ടെയിന്‍ ചെയ്യാന്‍ സാധിക്കണമേ എന്നൊരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ. അതിന്റെ ഒരു ഭാ?ഗമാണ് ഒറിജിനല്‍. ഒരു ഡബിള്‍ റോള്‍ മൂവിയാണ്. അതിനാല്‍ തന്നെ ഞാന്‍ ഒരുപാട് എക്‌സൈറ്റഡാണ്. അല്ലാതെ കംബാക്കെന്നൊക്കെ പറയുന്നതിനോട് എന്താണ് പറയേണ്ടതെന്ന് അറിയില്ല. തിരിച്ചുവരട്ടെ എന്ന് പ്രതീക്ഷിക്കുന്നു,’ ശ്രീനാഥ് ഭാസി പറഞ്ഞു.

ഒറിജിനല്‍. Photo: Youtube.com

റമീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒറിജിനല്‍ നിര്‍മിച്ചിരിക്കുന്നത് മാസ് മീഡിയയും സിക്കു ഫിലിംസും ചേര്‍ന്നാണ്. ഇലക്ട്രോണിക് കിളിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീനാഥ് ഭാസി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയി, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ഗോകുലന്‍, അനീഷ് ജി, സലിം ഹസ്സന്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Sreenath Bhasi talks about his comeback