എഡിറ്റര്‍
എഡിറ്റര്‍
ശ്രീലങ്കന്‍ വിഷയം;യു.എന്‍ പ്രമേയം മയപ്പെടുത്താന്‍ ഇടപ്പെട്ടിട്ടില്ല:പി. ചിദംബരം
എഡിറ്റര്‍
Wednesday 20th March 2013 12:00pm

ന്യൂദല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ യു.എന്‍ പ്രമേയം മയപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും ഭേദഗതി നിര്‍ദേശിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും പി. ചിദംബരം പറഞ്ഞു.

Ads By Google

സമവായത്തിനുള്ള സാധ്യതകള്‍ സര്‍ക്കാന്‍ അന്വേഷിക്കുന്നുണ്ടെന്നും എന്നാല്‍ ശക്തമായ പ്രമേയം കൊണ്ടുവരുന്നതിലൂടെ മാത്രമേ തമിഴ് ജനതയുടെ വികാരം പ്രകടിപ്പിക്കാനാകുവെന്നും ചിദംബരം പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ പ്രമേയത്തെ ഇന്ത്യ മയപ്പെടുത്തുവാന്‍ ഇടപെടല്‍ നടത്തുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചിരുന്നു.വംശഹത്യ എന്ന വാക്ക് പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നതാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നത്

ശ്രീലങ്കയ്‌ക്കെതിരെ ശക്തവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും ചിദംബരം അഭിപ്രായപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം മറ്റൊരു രാജ്യത്തിനെതിരെ കടുത്ത ഭാഷ ഉപയോഗിച്ചുള്ള പ്രമേയത്തെ അനുകൂലിക്കരുതെന്നാണ് ബി.ജെ.പി അഭിപ്രായപ്പെട്ടിരുന്നത്.

ശ്രീലങ്കയ്‌ക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശസമിതിയില്‍ അമേരിക്ക അവതരിപ്പിക്കുന്ന പ്രമേയത്തില്‍ തങ്ങളാവശ്യപ്പെട്ട ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഡി.എം.കെ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

ഡി.എം.കെ.പിന്തുണ പിന്‍വലിച്ചെങ്കിലും കേന്ദ്രസര്‍ക്കാരിന് ഭീഷണിയില്ലെന്ന് ചിദംബരം അറിയിച്ചിരുന്നു

Advertisement