'ഇതാണോ സംഘീ നിന്റെയൊക്കെ ഹിന്ദുത്വം'; തന്റെ പേരില്‍ വ്യാജപ്രചരണം നടത്തിയ സംഘപരിവാറിനെതിരെ ശ്രീകുമാരന്‍ തമ്പി
Fake News
'ഇതാണോ സംഘീ നിന്റെയൊക്കെ ഹിന്ദുത്വം'; തന്റെ പേരില്‍ വ്യാജപ്രചരണം നടത്തിയ സംഘപരിവാറിനെതിരെ ശ്രീകുമാരന്‍ തമ്പി
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 8:19 pm

കോഴിക്കോട്: ശബരിമല വിഷയത്തില്‍ തന്റെ പേരില്‍ വ്യാജപോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ച സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി.

വൃദ്ധയായി രൂപം മാറി ശബരിമലയില്‍ യുവതി കയറിയ സംഭവത്തില്‍ ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദേവാലയത്തില്‍ “ഒളിസേവ” പാടില്ലെന്നും ആള്‍മാറാട്ടം നടത്തിയതിന് യുവതിയ്‌ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം പോസ്റ്റിട്ടിരുന്നു. എന്നാല്‍ ശ്രീകുമാരന്‍ തമ്പി പറയാത്ത “ശബരിമല പിണറായി സര്‍ക്കാരിന് ശവക്കുഴി തോണ്ടി” എന്ന് കൂടി ചേര്‍ത്ത് പ്രചരണം നടത്തുകയാണ് ചെയ്തത്.
.

താന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് സംഘികള്‍ നുണപ്രചാരണം നടത്തിയിരിക്കുകയാണെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. ഇപ്പണി സംഘികള്‍ അവസാനിപ്പിക്കണമെന്നും തന്റെ ഫേസ്ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ പറഞ്ഞിട്ടില്ല.. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിക്കുകയാണ് സംഘികളെന്നും ശ്രീകുമാരന്‍ തമ്പി വിമര്‍ശിക്കുന്നു.

“കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു സംഘികള്‍ സ്വപ്‌നം കാണണ്ട. .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ..” ശ്രീകുമാരന്‍ തമ്പി പറയുന്നു.

 

സംഘപരിവാറുകാര്‍ വളച്ചൊടിക്കാന്‍ ശ്രമിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആദ്യ പോസ്റ്റ്

നവോത്ഥാനം അത്യന്താപേക്ഷിതമാണ്. സ്ത്രീപുരുഷസമത്വം അനുപേക്ഷണീയമാണ്. കാലം മാറുന്നതനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റമുണ്ടാകും; ഉണ്ടാകണം.പക്ഷേ”ഒളിസേവ” പാടില്ല; പ്രത്യേകിച്ചും ദേവാലയത്തില്‍ . മേക്കപ്പ് ചെയ്ത് വൃദ്ധയായി രൂപം മാറ്റി ഒരു സ്ത്രീ ശബരിമല ക്ഷേത്രത്തില്‍ കടന്നിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുത്തേ മതിയാകൂ. അമ്പലം നാടകവേദിയല്ലല്ലോ. ആള്‍മാറാട്ടം ക്രിമിനല്‍ കുറ്റമാണ്.

സംഘപരിവാറിനെതിരായ വിമര്‍ശനം

ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികള്‍ അവസാനിപ്പിക്കണം .ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം ?.എന്റെ ഫേസ് ബുക് പോസ്റ്റില്‍ പിണറായി എന്ന പേരോ കേരളസര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍പറഞ്ഞിട്ടില്ല . മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെക്കൂടി നശിപ്പിച്ചു ഇവര്‍ എന്തു നേടാന്‍ പോകുന്നു? ഒരു കാര്യം സംഘികള്‍ ഓര്‍ത്തിരിക്കണം കേരളത്തില്‍ ബംഗാളും ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്നം കാണണ്ട .നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങനെ മാറാന്‍ പോകുന്നില്ല . എല്ലാവരും ഓര്‍ത്തിരിക്കേണ്ട ഒരു സത്യമുണ്ട് . സനാതനധര്‍മ്മം തെമ്മാടിത്തവും നുണ പ്രചാരണവുമല്ല …പ്രിയ സുഹൃത്തുക്കളോട് ഞാന്‍ ആവര്‍ത്തിക്കട്ടെ …..മേക്കപ്പിട്ടു ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ എതിര്‍ത്തിട്ടുള്ളൂ