മഴക്കെടുതിയില്‍ കര കയറാന്‍ ഒന്നിച്ച് കേരളം; വിദ്വേഷ പ്രചരണവും പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍
Kerala News
മഴക്കെടുതിയില്‍ കര കയറാന്‍ ഒന്നിച്ച് കേരളം; വിദ്വേഷ പ്രചരണവും പരിഹാസവുമായി ശ്രീജിത്ത് പണിക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th October 2021, 1:14 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി ശക്തമായതോടെ കേരള ജനത ഒറ്റക്കെട്ടയി നില്‍ക്കുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ട്രോളുകളും പരിഹാസങ്ങളുമായി ശ്രീജിത്ത് പണിക്കര്‍.

മഴ ശക്തമായ കഴിഞ്ഞ ദിവസം മുതലാണ് ചാനല്‍ ചര്‍ച്ചകളില്‍ സമൂഹ്യ നിരീക്ഷകന്‍ എന്ന പേരില്‍ പ്രത്യക്ഷപ്പെടാറുള്ള ശ്രീജിത്ത് പണിക്കര്‍ ട്രോളുകളുമായി രംഗത്തെത്തയത്.

‘ഇടുക്കി ഡാമിനെ അടുക്കളയുമായി ബന്ധിപ്പിക്കുന്ന പദ്ധതി ആരംഭിച്ചോ’ എന്നായിരുന്നു ശ്രീജിത്ത്
പണിക്കരുടെ ആദ്യ പോസ്റ്റ്. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തിയത്.

രണ്ട് ദിവസം കൂടി ഇങ്ങനെ മഴ പെയ്താല്‍ വിഷജീവികളൊക്കെ സന്തോഷം കൂടി ചങ്ക് പൊട്ടി ചത്തു പോവുമല്ലോ എന്നായിരുന്നു ഇതിനെ വിമര്‍ശിച്ച് ഒരാള്‍ എഴുതിയത്.

പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമായതോടെ കൊവിഡ് കാലത്ത് ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതുമായി മഴക്കെടുതിയെ താരതമ്യം ചെയ്തുള്ള ന്യായീകരണമായും പണിക്കര്‍ രംഗത്തെത്തി.

സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്ന പാത്തുമ്മയുടെ ആടും ശക്കീര്‍ ഹുശൈനും എന്നാണ് ശ്രീജിത്ത് പണിക്കര്‍ അവസാനമായി ഷെയര്‍ ചെയ്ത പോസ്റ്റ്.

അതേസമയം, നിരവധി സംഘ്പരിവാര്‍ അനുകൂലികളാണ് ശ്രീജിത്ത് പണിക്കരുടെ ഇത്തരം പോസ്റ്റുകള്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്.

ഇതിന് മുമ്പും രാഷ്ട്രീയ വിമര്‍ശനമെന്ന പേരില്‍ വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റുമായി ഇയാള്‍ രംഗത്തെത്തുകയും വിവാദമാകുകയും ചെയ്തിരുന്നു.

അതേസമയം, ശനിയാഴ്ച സംസ്ഥാനത്തിന്റെ തെക്കന്‍ കേരളത്തില്‍ പെയ്ത കനത്ത മഴയിലും ഉരുള്‍പൊട്ടലിലും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത് നാട്ടുകാരായിരുന്നു. ദുരന്തബാധിത മേഖലയില്‍ നിന്നും മറ്റുമുള്ള വിവരങ്ങള്‍ കൈമാറുന്നതിനും സഹായമെത്തിക്കുന്നതിനും സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ രംഗത്തുണ്ട്.

കൊല്ലത്ത് നിന്ന് ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലെത്തിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ബോട്ടുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തും.പുല്ലുപാറയിലെ ഉരുള്‍പൊട്ടലില്‍പ്പെട്ടവരെ രക്ഷിച്ചത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ്. എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ ജീവനക്കാരാണ് പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടെ രക്ഷയ്ക്കെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Sreejith Panicker with hate propaganda and ridicule in fb accout