കുമ്മനത്തിനെ അനുഗ്രഹിച്ച സുഗതകുമാരിയെ വിമര്‍ശിച്ചതിന് അസഭ്യവര്‍ഷം; 'ഇനിയും നടപടിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും: ശ്രീജ നെയ്യാറ്റിന്‍കര
Kerala News
കുമ്മനത്തിനെ അനുഗ്രഹിച്ച സുഗതകുമാരിയെ വിമര്‍ശിച്ചതിന് അസഭ്യവര്‍ഷം; 'ഇനിയും നടപടിയില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തും: ശ്രീജ നെയ്യാറ്റിന്‍കര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th June 2018, 9:37 am

കൊച്ചി: തനിക്കെതിരെ സൈബര്‍ മാധ്യമങ്ങളിലൂടെ അസഭ്യം പറയുകയും വെര്‍ബല്‍ റേപ്പ് നടത്തുകയും ചെയ്ത വ്യക്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഒാഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അംഗം ശ്രീജ നെയ്യാറ്റിന്‍കര. അതേസമയം തെറിവിളികള്‍ നടത്തിയ പ്രൊഫൈല്‍ തന്റേതല്ലെന്നും ഒരു വര്‍ഷം മുമ്പ് ഹാക്ക് ചെയ്ത അക്കൗണ്ടാണ് അതെന്നും പറഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നിഥിന്‍ പാലിലാണ്ടി  രംഗത്തെത്തിയിരുന്നു.

എന്നാല്‍ അത്    തെളിയിക്കേണ്ടത് പൊലീസാണ്. തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീജ കൂട്ടിച്ചേര്‍ത്തു.

കുമ്മനം രാജശേഖരനെ സുഗതകുമാരി തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന ചിത്രത്തോടൊപ്പം ശ്രീജ ഫേസ്ബുക്കില്‍ കമന്റ് ഇട്ടിരുന്നു. ഇതിന്റെ പ്രതികരണമെന്നോണം അസഭ്യവര്‍ഷവുമായി നിധിന്‍ പാലിലാണ്ടി പീടിക എന്നയാള്‍ രംഗത്തെത്തിയിരുന്നു.

ALSO READ: എസ്.എഫ്.ഐ സംസ്ഥാന വനിതാനേതാവിനു നേരെ ആക്രമണം; പിന്നില്‍ കെ.എസ്.യുവെന്ന് എസ്.എഫ്.ഐ

സുഗതകുമാരിയെ വിമര്‍ശിച്ചുവെന്നു പറഞ്ഞാണ് അസഭ്യവര്‍ഷം ഉണ്ടായത്. പ്രകൃതിയുടെ പ്രണയിനി നരഭോജികളുടെ കാവലാളായി മാറുന്ന ഗംഭീര കാഴ്ച അഥവാ ഒരു സാംസ്‌കാരിക നായികയുടെ അധ:പതനം എന്നായിരുന്നു പോസ്റ്റ്.

സംഘപരിവാറിനെ ശക്തമായി വിമര്‍ശിക്കുന്ന പോസ്റ്റില്‍ അവരെ പിന്‍തുണയ്ക്കുന്നരീതിയില്‍ സുഗതകുമാരി നിലകൊണ്ടുവെന്നു പറഞ്ഞാണ് ശ്രീജയുടെ പോസ്റ്റ്. ഇതിനെതിരെയാണ് നിധിന്‍ എന്നയാള്‍ വെര്‍ബല്‍ റേപ്പുമായി രംഗത്തെത്തിയത്.

അതേസമയം മുന്‍ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് തനിക്ക് കേരള പൊലീസില്‍ വിശ്വാസമില്ലെന്നാണ് ശ്രീജ നെയ്യാറ്റിന്‍കര പറയുന്നത്. പരാതി നല്‍കി കേസ് തീര്‍പ്പാക്കാന്‍ ഒരാഴ്ച വരെ താന്‍ കാത്തിരിക്കുമെന്നും അതിനു ശേഷം നടപടിയൊന്നും ഉണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ശ്രീജ പറയുന്നു.

READ MORE: അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നു, സംഘടനയില്‍ തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ല; റിമ കല്ലിങ്കല്‍

ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ കൂടെയിരിക്കുന്ന ചിത്രം ഇട്ടിരിക്കുന്ന നിധിന്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് സ്വയം വിളിച്ച് പറയുന്ന അക്കൗണ്ടാണ് അത്.


വാര്‍ത്ത വിവാദമായതിനെത്തുടര്‍ന്ന് പലരും ഇത് ഹാക്ക് ചെയ്ത ഐഡിയാണെന്ന് പറഞ്ഞ്  നിധിന്‍ രംഗത്തെത്തിയിരുന്നു.  എന്നാല്‍ പിന്നീട് ഈ അക്കൗണ്ട് ഡീലീറ്റ് ചെയ്യപ്പെടുകയും ചെയ്തു.

ആ പ്രൊഫൈല്‍ ഡി.വൈ.എഫ്.ഐക്കാരന്റെതല്ലെന്ന് തെളിയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നും ശ്രീജ പറയുന്നു. തന്റെ പരാതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നല്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു.