ബോക്‌സ് ഓഫീസിലെ റെക്കോഡുകള്‍ ഓരോന്നാരോന്നായി തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗം. ഏഴ് ദിവസം കൊണ്ട് തിയേറ്ററുകളില്‍ നിന്നും 200 കോടി പിന്നിട്ട ചിത്രം പല ബോക്‌സ് ഓഫീസ് റെക്കോഡുകളും പിന്നിട്ട് തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. മോഹന്‍ലാല്‍ എന്ന മലയാള സിനിമയിലെ അതികായന്റെ ശക്തി ഒരിക്കല്‍ കൂടെ തെളിയിച്ച ചിത്രമായി ദൃശ്യം 3 ഇതിനോടകം മാറിയിരിക്കുകയാണ്.
ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളെക്കാള്‍ ഇമോഷന് പ്രധാന്യം നല്‍കിക്കൊണ്ടാണ് സംവിധായകന്‍ മൂന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ വൈകാരികതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഒട്ടനവധി പുതിയ കഥാപാത്രങ്ങളെയും സംവിധായകന്‍ അവതരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത അഭിനേത്രിയാണ് ശ്രദ്ധ ഗോകുല്‍.
‘ആദ്യ ദിവസം ഞാന്‍ സെറ്റില്‍ ചെന്നപ്പോള്‍ ലാലേട്ടന്‍ അങ്ങോട്ട് കയറി വരുന്നതാണ് കാണുന്നത്. എന്താ പറയുക ഒരു ഡ്രീമെല്ലാം കാണുന്ന പോലെ, ചെറിയ ഒരു പേടിയും തോന്നുന്നുണ്ടായിരുന്നു. അതേസമയം ഞാന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിളായി. പിന്നെ തമാശകളൊക്കെ പറയാന്‍ തുടങ്ങി. അന്‍സിബയെല്ലാം പറയുന്നതുപോലെ അവരെക്കാളും ചെറിയ കുട്ടിയെ പോലെയാണ് ലാലേട്ടന്‍ പെരുമാറുക.
ലാലേട്ടന്‍ ഭയങ്കര നൈസാണ്. എസ്തറിനെല്ലാം നേരത്തേ പരിചയമുണ്ടല്ലോ, ഞാനാദ്യമായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. ഭയങ്കര ചൈല്‍ഡിഷാണ്. നല്ല രസമാണ് കൂടെ വര്‍ക്ക് ചെയ്യാനായിട്ട്. ഇത്രയും വലിയ ഒരാള്‍ക്ക് കുഞ്ഞുകുട്ടിയുടെ സ്വഭാവമാണോ എന്ന് എനിക്ക് തോന്നി. നമുക്ക് അദ്ദേഹവുമായുള്ള ആ വൈബ് കണക്ടാകും,’ ശ്രദ്ധ പറഞ്ഞു.
ഓപ്പണിങ് ദിനത്തില്‍ 42 കോടിയിലധികം നേടിയ ദൃശ്യം മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയത്. തിയേറ്ററുകളില്‍ നിറഞ്ഞോടയിരുന്നു ബേസില്‍-ടൊവിനോ ചിത്രം അതിരടിയ്ക്കും ഒരാഴ്ച്ചയ്ക്ക് ശേഷം തിയേറ്ററുകളിലെത്തിയ കാട്ടാളനും ദൃശ്യം 3യുടെ തേരോട്ടത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല.
Content Highlight: Sraddha Gokul Talks about Mohanlal in Drishyam 3 set
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.