എഡിറ്റര്‍
എഡിറ്റര്‍
ഒരു സെന്റ് ഭൂമിയില്ലാത്ത കായികതാരങ്ങളുണ്ട്; പി.ടി ഉഷക്ക് ഭൂമി നല്‍കേണ്ടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍
എഡിറ്റര്‍
Monday 2nd October 2017 10:14pm

 

കോഴിക്കോട്: ഒളിമ്പ്യന്‍ പി.ടി ഉഷക്ക് നഗരത്തില്‍ ഭൂമി നല്‍കേണ്ടതില്ലെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍. ഒരു സെന്റ് സ്ഥലമില്ലാത്ത നിരവധി കായികതാരങ്ങളുണ്ടെന്നും അവര്‍ക്ക് ആദ്യം ഭൂമി നല്‍കണമെന്നാണ് സ്‌പോര്‍ട്‌സ് കൊണ്‍സിലിന്റെ നിലപാടെന്നും ദാസന്‍ പറഞ്ഞു.


Also Read: ഗാന്ധി ജയന്തി ദിനത്തില്‍ ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു; വലിച്ചിഴച്ച് വാഹനത്തില്‍ക്കയറ്റി


പി.ടി. ഉഷക്ക് നേരത്തെ പയ്യോളിയില്‍ വീടുവെച്ചുകൊടുത്തത് സംസ്ഥാന സര്‍ക്കാരാണെന്നും കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞു. പൊതുമരാമത്ത് വിഭാഗമാണ് വീടുനിര്‍മിച്ചതെന്നും ഭൂരഹിതര്‍ക്ക് സ്ഥലം നല്‍കുമ്പോള്‍ ഭൂമിയുള്ള പലരും ആനുകൂല്യം പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതെങ്കിലും മത്സരത്തില്‍ ജയിച്ചാല്‍ അഞ്ചോ പത്തോ സെന്റ് ഭൂമി നല്‍കണമെന്ന് മാനദണ്ഡമില്ലെന്നും ഉഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടി കൈക്കൊള്ളട്ടെയെന്നും ദാസന്‍ പറഞ്ഞു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്താണ് പി ടി ഉഷക്ക് ഭൂമി അനുവദിച്ചിരുന്നത്. ടെക്നിക്കല്‍ എജുക്കേഷന്‍ വകുപ്പിന്റെ വനിത ഹോസ്റ്റലിനായി നീക്കിവെച്ച ഭൂമി വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് ഗവ. എന്‍ജിനീയറിങ് കോളജില്‍ എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഭൂമി നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു.

Advertisement