പരിക്കേറ്റ ലാമിന്‍ യമാലടക്കം മൂന്ന് പേരുടെയും കാര്യം ഇങ്ങനെ... വ്യക്തമാക്കി മുഖ്യ പരിശീലകന്‍
2026ലെ ഫിഫ ലോകകപ്പിനായി വമ്പന്‍ തയ്യാറെടുപ്പിലാണ് സ്‌പെയ്ന്‍. ഗ്രൂപ്പ് എച്ചില്‍ ജൂണ്‍ 15ന് കേപ് വെര്‍ദെയാണ് സ്‌പെയ്‌നിന്റെ എതിരാളി. ലോകകപ്പില്‍ ആദ്യമായി എത്തുന്ന ടീമാണ് കേപ് വെര്‍ദെ. എന്നാല്‍ സൂപ്പര്‍ താരങ്ങളായ ലാമിന്‌ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, വിക്ടര്‍ മുനോസ് എന്നിവരുടെ പരിക്കാണ് ടീമിനെ ആശങ്കയിലാക്കുന്നത്.
ഇതോടെ ആദ്യ മത്സരത്തില്‍ താരങ്ങള്‍ ടീമില്‍ ലഭ്യമാകുമോ എന്ന് പറയുകയാണ് സ്‌പെയ്‌നിന്റെ മുഖ്യ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂണ്ടെ. വരും ദിവസങ്ങളില്‍ തിരിച്ചടികളൊന്നും ഉണ്ടായില്ലെങ്കില്‍ 15ാം തീയതി മൂന്ന് താരങ്ങളും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്‌പെയ്‌നിന്റെ മുഖ്യ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെ
‘വരും ദിവസങ്ങളില്‍ തിരിച്ചടികളൊന്നും ഉണ്ടായില്ലെങ്കില്‍, 15ാം തീയതി അവര്‍ കളിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മൂന്ന് പേരും (ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, വിക്ടര്‍ മുനോസ്) കളിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.
ജൂണ്‍ 15ന് മൂന്ന് പേരും ഫിറ്റ്‌നസോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവര്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ടീമില്‍ തുടരണം എന്നതാണ്. അങ്ങനെയാണെങ്കില്‍ അവര്‍ നമ്മോടൊപ്പമുണ്ടാകും, മത്സരങ്ങളില്‍ തെരഞ്ഞെടുക്കനും സാധിക്കും,’ അദ്ദേഹം റോയിട്ടേഴ്‌സിനോട് ( ദി അത്‌ലറ്റിക് വഴി) പറഞ്ഞു.
അതേസമയം 2026 ഫിഫ ലോകകപ്പ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജൂണ്‍ 11ന് ആരംഭിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഇത്തവണ കളത്തിലിറങ്ങാന്‍ പോകുന്നത് 48 രാജ്യങ്ങളാണ്. ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന സവിശേഷതയും ഇത്തവണയുണ്ട്.
Content Highlight: Spanish Head Coach Talking About Lamine Yamal, Nico Williams, Victor Munoz