ഫിഫ ലോകകപ്പ് 2026ല്‍ സ്‌പെയ്‌നും കാപ് വെര്‍ദെയും തമ്മിലുള്ള പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. അറ്റലാന്റ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കളത്തിലിറങ്ങുമ്പോള്‍ സ്‌പെയ്ന്‍ ഒരു ചരിത്ര നേട്ടവും കയ്യില്‍ കരുതിയായിരുന്നു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ലോകകപ്പ് കളിക്കുന്ന നാലാമത്തെ ടീമായാണ് സ്‌പെയ്ന്‍ കളത്തിലെത്തിയത്. 1978 മുതല്‍ 2026വരെ 13 മത്സരങ്ങളാണ് സ്‌പെയ്ന്‍ കളിച്ചത്. 1930 മുതല്‍ 23 മത്സരങ്ങള്‍ തുടര്‍ച്ചയായി കളിച്ച ബ്രസീലാണ് ഈ നേട്ടത്തില്‍ ഏറ്റവും മുന്നിലുള്ളത്.
നിലവില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമും ഗോള്‍ രഹിതമായി തുടരുകയാണ്. മത്സരത്തില്‍ ലാ റോജ കളത്തിലിറങ്ങിയത് 4-1-2-3 എന്ന ഫോര്‍മേഷനിലാണ്. മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷനിലാണ് കേപ് വെര്‍ദെ അണിനിരന്നത്.
Cape Verde hold Spain in an impressive first ever 45 minutes in the World Cup for the nation 😮👏🇨🇻 pic.twitter.com/haQ8PoY8KN
ആവേശം നിറഞ്ഞ മത്സരത്തില്‍ വമ്പന്‍ മുന്നേറ്റമാണ് സ്‌പെയ്ന്‍ കേപ് വെര്‍ദെയ്ക്ക് എതിരെ നടത്തുന്നത്. എന്നാല്‍ വോസിന്‍ഹ എന്ന കേപ് വെര്‍ദെയുടെ കാവല്‍ മാലാഖ ചുവപ്പന്‍മാരുടെ എല്ലാ മുന്നേറ്റങ്ങളെയും കിടിലന്‍ സേവിലൂടെ തകര്‍ത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചവെക്കുന്നത്. മത്സരം തുടങ്ങിയ ആദ്യ പകുതിയില്‍ മൂന്ന് കിടിലന്‍ സേവുകളാണ് വെര്‍ദെയുടെ കാവലാള്‍ നടത്തിത്.
വമ്പന്‍ ടീമായിട്ടും സ്‌പെനിന് ലോകകപ്പില്‍ ആദ്യമായി പന്തുതട്ടുന്ന കേപ് വെര്‍ദെയെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചില്ല. ലോകകപ്പില്‍ ആദ്യമായാണ് കുഞ്ഞന്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ദെ പോരാട്ടത്തിനെത്തുന്നത് എന്നത് എടുത്തുപറയേണ്ടതുണ്ട്.
അതേസമയം സ്‌പെയ്‌നിന്റെ സൂപ്പര്‍ താരം ലാമിന്‍ യമാല്‍ കളത്തിലിറങ്ങിയിട്ടില്ല. രണ്ടാം പകുതിയില്‍ സബ്സ്റ്റിറ്റിയൂട്ടായി താരം കളത്തിലിറങ്ങുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.