15 എണ്ണത്തില്‍ 14ഉം പിറന്നത് രണ്ടാം പകുതിയില്‍; ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി സൗത്ത് കൊറിയയ്ക്ക് ആദ്യ ജയം!
Football
15 എണ്ണത്തില്‍ 14ഉം പിറന്നത് രണ്ടാം പകുതിയില്‍; ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി സൗത്ത് കൊറിയയ്ക്ക് ആദ്യ ജയം!
ശ്രീരാഗ് പാറക്കല്‍
Friday, 12th June 2026, 10:08 am

2026 ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ സൗത്ത് കൊറിയയ്ക്ക് തകര്‍പ്പന്‍ വിജയത്തുടക്കം. എ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് നേടിയ ഒരു ഗോളിനെതിരെ രണ്ട് ഗോളുകള്‍ അടിച്ചാണ് സൗത്ത് കൊറിയ വിജയം സ്വന്തമാക്കിയത്. ഗ്വാഡലഹാരയില്‍ മത്സരത്തിലെ രണ്ടാം പകുതിക്ക് ശേഷമാണ് ഇരു ടീമുകളും ഗോളുകള്‍ നേടിയത്.

ആവേശപ്പോരിലെ 59ാം മിനിട്ടില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ലാഡിസല്‍വ് ക്രെജ്‌സിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികം വൈകാതെ 67 മിനിട്ടില്‍ മധ്യനിര താരം ഹ്‌വാങ് ഇന്‍ ബിയോം സൗത്ത് കൊറിയയ്ക്ക് വേണ്ടി തിരാളിയും വല കുലുക്കി. ശേഷം ഇരു ടീമുകളും തമ്മില്‍ വിജയ ഗോളിനായുള്ള തേരോട്ടത്തില്‍ സൗത്ത് കൊറിയ ലീഡ് നേടുകയായിരുന്നു. 80ാം മിനിട്ടില്‍ ഹൊ ഹിയോണ്‍ ഗ്യൂ കൊറിയയ്ക്ക് വേണ്ടി വിജയഗോള്‍ നേടിക്കൊടുത്തു.

അവസാന നിമിഷങ്ങളില്‍ ചെക്കിയ സമനിലയ്ക്കരികിലെത്തിയെങ്കിലും സൗത്ത് കൊറിയയുടെ ഗോള്‍കീപ്പര്‍ കിം സെയൂങ് ഗ്യൂ നടത്തിയ നിര്‍ണായക സേവിലൂടെ ടീം ലീഡ് കാത്തുസൂക്ഷിച്ചു. ഇതോടെ ഗ്രൂപ്പ് എയില്‍ മെക്‌സിക്കോയ്ക്ക് പിന്നാലെ സൊത്ത് കൊറിയയും മൂന്ന് പോയിന്റുമായി മുന്നേറിയിരിക്കുകയാണ്.

അതേസമയം സൗത്ത് കൊറിയയുടെ ഗോളടിയിലും വിജയത്തിലും മറ്റൊരു സവിശേഷത കൂടി ചര്‍ച്ച ചെയ്യുകയാണ് ഫുട്‌ബോള്‍ ലോകം. ലോകകപ്പില്‍ ടീം ആകെ നേടിയ 15 ഗോളില്‍ 14 എണ്ണവും പിറന്നത് ആദ്യ പകുതിക്ക് ശേഷമാണ്. ആവേശപ്പോരിന്റെ സര്‍പ്രൈസ് ഹാള്‍ഫ് ടൈമാണ് കൊറിയ അറ്റാക്കിങ് എന്നത് എടുത്തുപറയണം.

മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം സൃഷ്ടിച്ചത് സൗത്ത് കൊറിയയായിരുന്നു. പന്ത് കൈവശം വെക്കുന്നതും പാസും ഉള്‍പ്പെടെ സകല നേഖലയിലും ടീം മുന്നേറി. കോര്‍ണര്‍ കിക്കുകളിലും യെല്ലോ കാര്‍ഡ് വഴങ്ങിയതിലും കൊറിയ മോശം പ്രകടനം നടത്തിയിരുന്നു.

ലോകകപ്പില്‍ ഇനിയുള്ള മത്സരം ജൂണ്‍ 13നാണ്. ബി ഗ്രൂപ്പില്‍ കാനഡയും ബോസ്‌നിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഡി ഗ്രൂപ്പില്‍ മത്സരത്തില്‍ യു.എസ്.എയും പരാഗ്വേയും കൊമ്പുകോര്‍ക്കും.

Content Highlight: South Korea Defeat Czechia In Their First Match At FIFA World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ