ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ ആല്‍ബി മോര്‍ക്കല്‍ വിരമിച്ചു
Cricket
ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ ആല്‍ബി മോര്‍ക്കല്‍ വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 10th January 2019, 10:28 am

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ആള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ടെസ്റ്റില്‍ മാത്രമാണ് ആല്‍ബി കളിച്ചിട്ടുള്ളത്.

എന്നാല്‍ 58 ഏകദിനങ്ങളിലും 50 ടി-20യിലും ആല്‍ബി മോര്‍ക്കല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയണിഞ്ഞു. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ബെസ്റ്റ് ഫിനിഷര്‍ എന്നായിരുന്നു ആല്‍ബി അറിയപ്പെട്ടിരുന്നത്.

2015 ന് ശേഷം ദേശീയടീമില്‍ സ്ഥിരസാന്നിധ്യമല്ലായിരുന്നു.

ALSO READ: ഇന്ത്യന്‍ ഹോക്കി ടീം പരിശീലകനെ മാറ്റി; പുതിയ ചുമതല ജൂനിയര്‍ ടീമില്‍

കളിച്ച ഏകടെസ്റ്റില്‍ 58 റണ്‍സാണ് സമ്പാദ്യം. ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 58 ഏകദിനങ്ങളില്‍ 782 റണ്‍സും 50 ടി-20യില്‍ 572 റണ്‍സും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 50 വിക്കറ്റും ടി-20യില്‍ 26 വിക്കറ്റും നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ 91 മത്സരങ്ങളില്‍ കളിച്ച ആല്‍ബി 974 റണ്‍സും 85 വിക്കറ്റും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു.

WATCH THIS VIDEO: