ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ നിര്‍ണായകമായ രണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സൗത്ത് ആഫ്രിക്കയെ നേരിടുമ്പോള്‍ ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വേയെയും നേരിടും.
ഇന്ന് നടക്കുന്ന മത്സരത്തില്‍ സെമി ഫൈനല്‍ പ്രവേശനം ലക്ഷ്യം വെച്ചാണ് വിന്‍ഡീസും പ്രോട്ടിയാസും കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമി ഫൈനലില്‍ എത്തും. എന്നാല്‍ ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാകുന്നത് ഇന്ത്യയ്ക്കാണ്. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏതാണ്ട് ഇല്ലാതാകും.
Two batting powerhouses go head-to-head in Ahmedabad 🤜🤛
How to watch the #T20WorldCup 📲 https://t.co/NPykWM7qqY pic.twitter.com/L8aOO73eFz
— ICC (@ICC) February 26, 2026
അതിനാല്‍ സൗത്ത് ആഫ്രിക്ക ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വിജയിക്കുന്നതിനോടൊപ്പം ഇന്ത്യയ്ക്കും ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. നെറ്റ് റണ്‍റേറ്റിന്റെ ഇടിവിലാണ് ഇന്ത്യ വലിയ കുടുക്കില്‍ പെട്ടത്. അതിനാല്‍ വിന്‍ഡീസിനെതിരെ പ്രോട്ടിയാസ് വിജയിക്കണമെന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന.
മത്സരത്തില്‍ ആരാവും വിജയിക്കുക എന്നറിയാനാണ് ക്രിക്കറ്റ് ലോകവും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുകയും ഇന്ത്യയ്ക്ക് സെമി സാധ്യത കൂടുകയും ചെയ്യുമെന്നാണ് അനുമാനിക്കാന്‍ സാധിക്കുന്നത്.
Intrigue in Chennai as defending champions India and Zimbabwe fight to remain in semi-final contention 🏏
How to watch the #T20WorldCup 👉 https://t.co/NPykWM7qqY pic.twitter.com/FxTWYEFxTC
— ICC (@ICC) February 26, 2026
കാരണം സൗത്ത് ആഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ടി-20 ലോകകപ്പില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളുടെ കണക്കുകള്‍ നോക്കിയാല്‍ മതി. 2007 മുതല്‍ 2024 വരെയുള്ള അഞ്ച് ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക നാല് തവണയാണ് വിന്‍ഡീസിനെ പരാജയപ്പെട്ടത്. 2016ല്‍ മാത്രമാണ് വിന്‍ഡീസ് പ്രോട്ടിയാസിനെ പരാജയപ്പെടുത്താന്‍ സാധിച്ചത്. സീസണില്‍ വിന്‍ഡീസ് കപ്പുയര്‍ത്തുകയും ചെയ്തിരുന്നു.
ഇതോടെ പ്രോട്ടിയാസ് തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നും ഇന്ന് നടക്കുന്ന സൂപ്പര്‍ 8ല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വേക്കെതിരെ വലിയ വിജയം സ്വന്തമാക്കി ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് എന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം വിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഫീല്‍ഡ് തെരഞ്ഞെടുത്തിരിക്കുകയാണ്.
Toss Update 🪙
🇿🇦 South Africa have won the toss and elected to Bowl first. #TheProteas remain UNCHANGED following their emphatic triumph in their previous outing at the #T20WorldCup. 😎
Here’s how we line up for today. 🏏#Unbreakable pic.twitter.com/3tWFQUhEFH
— Proteas Men (@ProteasMenCSA) February 26, 2026
വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍
ബ്രാന്‍ഡന്‍ കിങ്, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മന്‍ പവല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്സ്, ജ്േസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, മാചത്യൂ ഫോര്‍ഡ്, ഗുഡാകേഷ് മോട്ടി, ഷമര്‍ ജോസഫ്.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, മാര്‍കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.
Content Highlight: South Africa have won four of their five matches against West Indies in the T20 World Cup
