മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് സൂരജ് സന്തോഷ്. വിഷ്ണു വിജയ് സംഗീതം നല്‍കിയ ഗപ്പിയിലെ ‘തനിയെ’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ റാപ്പ് മ്യൂസിക്കുകളെ പറ്റിയും റാപ്പ് ഗായകരെ പറ്റിയും സംസാരിക്കുകയാണ് സൂരജ് സന്തോഷ്.
‘കേരളത്തിലെ റാപ്പ്, ഹിപ്പ് പോപ്പ് മ്യൂസിക്കിനെ പറ്റി എനിക്ക് നല്ല അഭിപ്രായമാണ് ഉള്ളത്. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ വരുന്നു. അവര്‍ സ്വന്തമായി സംഗീതം ഉണ്ടാക്കുന്നു. അത് അവര്‍ പെര്‍ഫോം ചെയ്യുന്നതൊക്കെ കാണാന്‍ അടിപൊളിയാണ്. ഡബ്ബ്‌സിയുടെ പേര് എടുത്തു പറയണം. കാരണം മലബാര്‍ സ്ലാങ്ങൊക്കെ ഇത്രയും കൂളാക്കിയ വേറെ ആരെങ്കിലും ഉണ്ടോ. ഇത്രയും കാലം മലബാര്‍ ഭാഷ സംസാരിക്കുന്നവരോടൊക്കെ ഇവനെന്താണ് സംസാരിക്കുന്നത് എന്ന ആറ്റിറ്റിയൂഡാണ് പൊതുവേ മലയാളിക്ക് ഉണ്ടായിരുന്നത്.
പക്ഷേ ഇപ്പോള്‍ മലബാര്‍ ഭാഷ ഭയങ്കര കൂളാണ്. അങ്ങനെയുള്ള മാറ്റങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കാന്‍ കലാകാരന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ സംഗീതം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. പിന്നെ അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. റാപ്പ് മ്യൂസിക്കിന്റെ വരികള്‍ അങ്ങോട്ട് മാറ്റി നിര്‍ത്തിയാല്‍ അതിന് അസ്തിത്വം ഇല്ലെന്ന് തന്നെ പറയാം. ശക്തമായ പോയട്രിയാണ് റാപ്പ് മ്യൂസിക്കിന്റ അടിസ്ഥാനം.
സോഷ്യോ പൊളിറ്റിക്കല്‍ ആയിട്ടുള്ള കാര്യങ്ങള്‍ പറയുക. ഞാന്‍ അവരുടെയൊക്കെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്. ആസ്വദിക്കാറുമുണ്ട്. ഒരു സംഗീതം ഇങ്ങനെ തന്നെ ആയിരിക്കണം. ഇങ്ങനെ തന്നെയേ ആവാന്‍ പാടുള്ളു എന്നൊക്കെ പറയുന്നത് പഴഞ്ചന്‍ ആളുകളാണ്. അവര്‍ ഒന്ന് ഗ്രോ ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ സൂരജ് സന്തോഷ് പറയുന്നു.
Content Highlight: Sooraj Santosh talks about rap music and rap singers