മലയാളിക്ക് സുപരിചിതനായ പിന്നണി ഗായകനാണ് സൂരജ് സന്തോഷ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ അദ്ദേഹം പാട്ട് പാടിയിട്ടുണ്ട്.
വിഷ്ണു വിജയ് സംഗീതം നല്‍കിയ ഗപ്പിയിലെ ‘തനിയെ’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. ഇപ്പോള്‍ ഗായിക ചിന്മയിയെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
‘ഞാന്‍ ചിന്മയിയെ ഇതുവരെ കണ്ടിട്ടില്ല. പുതിയ റെക്കോഡിങ് സിസ്റ്റത്തില്‍ രണ്ടുപേരും ഒരു സ്ഥലത്ത് തന്നെ പാടണമെന്നില്ല. രണ്ട് സമയത്തൊക്കെയാണ് റെക്കോഡിങ് ചെയ്യുന്നത്. ഇതിന് മുമ്പ് 3 bhk എന്ന തമിഴ് പടത്തില്‍ ഞങ്ങളൊരുമിച്ച് പാടിയിട്ടുണ്ട്. ഞങ്ങളൊരുമിച്ച് പാടിയ പാട്ട് വരുന്നുണ്ടെങ്കിലും അത് ഒരേ സ്ഥലത്ത് നിന്നല്ല. അതുകൊണ്ട് ഞങ്ങളങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല,’ സൂരജ് സന്തോഷ് പറയുന്നു.
ചിന്മയി എങ്ങനെയായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നെന്നും എന്നാല്‍ എല്ലാവരെയും പോലെ ചിന്മയിക്ക് സംഭവിച്ച വിവേചനങ്ങളെപ്പറ്റി താന്‍ അറിഞ്ഞിട്ടുണ്ടെന്നും സൂരജ് സന്തോഷ് പറഞ്ഞു.
ചിന്മയി വളരെ സ്‌ട്രോങ് ആയിട്ടുള്ള വ്യക്തിയാണെന്നാണ് തനിക്ക് മനസിലാക്കാന്‍ പറ്റിയതെന്നും ഇന്‍ഡസ്ട്രിയില്‍ നിന്നും ബാന്‍ നേരിടേണ്ടി വന്നിട്ടും ചിന്മയി അതിനെ പോരാടി തോല്‍പ്പിച്ചെന്നും അദ്ദേഹം പറയുന്നു.
ഇതൊരു പാട്രിയാട്രിക്കല്‍ സൊസൈറ്റിയാണെന്നും അതിനെതിരെ സംസാരിക്കുന്നവരെയും അനീതിക്കെതിരെ സംസാരിക്കുന്നവരെയും ഒതുക്കാനാണ് ഇവിടെയുള്ള ഭൂരിഭാ?ഗം വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സൂരജ് സന്തോഷ് കൂട്ടിച്ചേര്‍ത്തു.
അതിന്റെ ഭാഗമായിട്ടാണ് ചിന്മയിക്ക് വിലക്ക് നല്‍കിയതെന്നും ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് സപ്പോര്‍ട്ട് കൊടുക്കുക എന്നതാണ് ചെയ്യാന്‍ സാധിക്കുകയെന്നും സൂരജ് സന്തോഷ് കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: Sooraj Santhosh talking about Chinmayi Sripada