എഡിറ്റര്‍
എഡിറ്റര്‍
സോണി എക്‌സ്പീരിയ സെഡ് അള്‍ട്രാ; ലോകത്തിലെ ഏറ്റവും വേഗമേറിയ ഫോണ്‍
എഡിറ്റര്‍
Friday 9th August 2013 5:07pm

[nextpage title=” സോണി എക്‌സ്പീരിയ സെഡ് അള്‍ട്രാ; ലോകത്തിലെ ഏറ്റവും വേഗമേറിയ ഫോണ്‍ “]


ഇന്ന് വിപണിയില്‍ ആറ് ഇഞ്ചിന് മുകളില്‍ ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയുള്ള ഏക മോഡല്‍ കൂടിയാണ് ഇത്. സാംസങ്ങിന്റെ തന്നെ മെഗാ സീരീസിനെ കവച്ചുവെക്കുന്ന ഡിസൈനും പെര്‍ഫോമന്‍സും എക്‌സ്പീരിയ സെഡ് അള്‍ട്രായെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്


xperia-2lineബയേഴ്‌സ് റിവ്യൂ / മുഹമ്മദ് ഉവൈസ് ഹുസൈന്‍ കോയline

സോണി എക്‌സ്പീരിയ ആന്‍ഡ്രോയ്ഡ് ഫോണിലെ ഏറ്റവും പുതിയ മോഡലായ എക്‌സ്പീരിയ സെഡ് അള്‍ട്രാ പുറത്തിറക്കി. 47,000 രൂപയാണ് ഫോണിന്റെ വില. 43,599 രൂപയ്ക്ക് ഓണ്‍ലൈനിലും ലഭ്യമാകും.

വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന മറ്റ് ഫോണുകളേക്കാള്‍ വ്യത്യസ്തമാര്‍ന്ന സവിശേഷതകളുമായാണ് സോണി എക്‌സ്പീരിയ സെഡ് അള്‍ട്രാ എത്തിയിരിക്കുന്നത്.

Ads By Google

വിപണിയില്‍ സാംസങ് ആന്‍ഡ്രോയ്ഡ് ഫോണുകളിലെ നോട്ട് ശ്രേണിയുമാ യിട്ടായിരിക്കും സോണി എക്‌സ്പീരിയ സെഡ് അള്‍ട്രാ മത്സരിക്കേണ്ടി വരിക.

ഇന്ന് വിപണിയില്‍ ആറ് ഇഞ്ചിന് മുകളില്‍ ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയുള്ള ഏക മോഡല്‍ കൂടിയാണ് ഇത്. സാംസങ്ങിന്റെ തന്നെ മെഗാ സീരീസിനെ കവച്ചുവെക്കുന്ന ഡിസൈനും പെര്‍ഫോമന്‍സും എക്‌സ്പീരിയ സെഡ് അള്‍ട്രായെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.

സെഡ് അള്‍ട്രായില്‍ ഗാലക്‌സി നോട്ടിന്റെ സ്‌റ്റൈലസിന് പകരം നിങ്ങള്‍ക്ക് ഏത് പേനയും പെന്‍സിലും വേണമെങ്കിലും ഉപയോഗിക്കാം. വില അല്പം കൂടുതലല്ലേ എന്ന് സംശയം തോന്നുമെങ്കിലും ആപ്പില്‍ ഐ ഫോണിന്റെ വിലവെച്ചു നോക്കുമ്പോള്‍ ഇത് താരതമ്യേന കുറവാണ്.

urtechiesക്വാല്‍കോമിന്റെ  800 ക്വാഡ് കോര്‍ പ്രൊസസറാണ് എക്‌സ്പീരിയ സെഡ് അള്‍ട്രായുടെ കരുത്ത്. ടാബ്ലറ്റിന് വേണ്ടി നിര്‍മിച്ച ഈ പ്രൊസസര്‍ സോണിക്ക് പിന്നാലെ എല്‍.ജിയും എച്ച്.ടി.സിയും സാംസങ്ങും അവരുടെ ഇനി പുറത്തിറക്കുന്ന ഫ്‌ളാഗ്‌ ഷിപ്പുകളില്‍ ഉപയോഗിക്കും.

സാംസങ് ഗാലക്‌സി എസ് ഫോറിന്റെ 8(4 പ്ലസ് 4 )കോറിനേക്കാള്‍ പെര്‍ഫോമന്‍സില്‍ വളരെ മുന്നിലാണ് ക്വാല്‍കോം 800 പ്രൊസസര്‍.

ബിസിനസ് ക്ലാസിനേയും സ്ത്രീകളേയും ലക്ഷ്യം വെച്ചാണ് സോണി എക്‌സ്പീരിയ സെഡ് അള്‍ട്രാ പുറത്തിറക്കിയിരിക്കുന്നത്. ഇത് അവരുടെ  പ്രൊമോ വീഡിയോസ് ശ്രദ്ധിച്ചാല്‍ തന്നെ വ്യക്തമാകുന്നതാണ്.

[nextpage title=” സെഡ് അള്‍ട്രോയുടേത് സോണിയുടെ എക്കാലത്തെയും മികച്ച ഡിസ്‌പ്ലേ “]


സോണി എക്‌സ്പീരിയ സെഡ് അള്‍ട്രാ ഡിസൈനില്‍ ഏറെ മുന്നിലാണെങ്കിലും വലിപ്പക്കൂടുതല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് മനസിലാകുന്നത്. എന്നാല്‍ ഫോണിന്റെ ഏറ്റവും വലിയ പോരായ്മ ക്യാമറയാണ്


സോണിയുടെ തന്നെ മികച്ച ടിവി ടെക്‌നോളജിയും എന്റര്‍ടെയ്ന്‍മെന്റ് ഉപകരണങ്ങളുടെ ടെക്‌നോളജിയും ഈ ഫോണില്‍ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. ഇതിന് പുറമെ മറ്റ് ഏത് എക്‌സ്പീരിയ മോഡലിനേക്കാളും സവിശേഷത എക്‌സ്പീരിയ സെഡ് അള്‍ട്രായുടെ ട്രൈലൂമിനോസ്, ഡിസ്‌പ്ലേയ്ക്കുണ്ട്.

Ads By Google

സാധാരണ എല്‍.സി.ഡിയേക്കാള്‍ അന്‍പത് ശതമാനം കൂടുതല്‍ കളര്‍ സപ്പോര്‍ട്ടാണ് ഇതിലുള്ളത്. അതുകൊണ്ട് തന്നെ സോണിയുടെ എക്കാലത്തേയും മികച്ച ഡിസ്‌പ്ലേയാണ് ഈ ഫോണില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പറയാം.

മാത്രമല്ല സോണിയുടെ തന്നെ ഡിസ്‌പ്ലേ ടെക്‌നോളജിയായ ബ്രാവിയ എഞ്ചിനും എക്‌സ്- റിയാലിറ്റി ടെക്‌നോളജിയും ക്ലാരിറ്റി കുറഞ്ഞ ഫോട്ടോ വീഡിയോ പോലും സോഫ്റ്റ് വെയര്‍ ഒപ്റ്റിമൈസേഷന്‍ മുഖേന മെച്ചപ്പെടുത്താനും സാധിക്കും.

അതേസമയം സോണി എക്‌സ്പീരിയ സെഡ് അള്‍ട്രാ ഡിസൈനില്‍ ഏറെ മുന്നിലാണെങ്കിലും വലിപ്പക്കൂടുതല്‍ ചിലര്‍ക്ക് ബുദ്ധിമുട്ടാകുമെന്നാണ് മനസിലാകുന്നത്. എന്നാല്‍ ഫോണിന്റെ ഏറ്റവും വലിയ പോരായ്മ ക്യാമറയാണ്.

അതേസമയം ഒരു ഫ്‌ളാഗ്‌ ഷിപ്പ് ഫോണിന്റെ പെര്‍ഫോമന്‍സില്ല എന്ന ഒരു കുറവുണ്ടെങ്കിലും വളരെ മോശമാണ് എന്ന അഭിപ്രായം പൊതുവെയില്ല.  മറിച്ച് സോണിക്ക് ഇതിലും മികവുറ്റത് ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമായിരുന്നെന്ന വിലയിരുത്തലാണ് ഉള്ളത്.

6.5 മില്ലിമീറ്റര്‍ മാത്രം കനമുള്ളതിനാലാവാം സോണി എക്‌സ്പീരിയ സെഡ് അള്‍ട്രായില്‍ എല്‍.ഇ.ഡി ഫ്‌ളാഷ് ഇല്ലാതിരിക്കാനുള്ള ഒരു പ്രധാന കാരണം.

പുറകുവശത്തെ ഗ്ലാസ് പാനല്‍ സ്‌ക്രാച്ച് റെസിസ്റ്റന്റ് അല്ല എന്നുള്ളതാണ് ഫോണിന്റെ മറ്റൊരു പോരായ്മ. ഏതായിരുന്നാലും എക്‌സ്പീരിയ സെഡ് അള്‍ട്രായ്ക്ക് അതിന്റെ വിലയ്‌ക്കൊത്ത ഗുണങ്ങള്‍ ഉണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

റേറ്റിങ്: 9.0 /10

[nextpage title=” സെഡ് അള്‍ട്രായുടെ സവിശേഷതകളും പോരായ്മകളും “]

sony-xpreaസവിശേഷതകള്‍

1. ഫുള്‍ എച്ച് ഡി 6.4 ഇഞ്ച് ഡിസ്‌പ്ലേ
2.  ട്രൈലൂമിനോസ്, എക്സ് റിയാലിറ്റി, ബ്രാവിയ എന്‍ജിന്‍ ഡിസ്‌പ്ലേ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നു
3. സോണിയുടെ ഒമ്‌നി ബാലന്‍സ് ഡിസൈന്‍ ഫോണിനെ ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു
4. ക്വാല്‍കോം 800 പ്രൊസസര്‍ സ്പീഡിന്റെ പുതിയ തലങ്ങളിലേക്ക് നിങ്ങളെ കൊണ്ടുപോകുന്നു

പോരായ്മകള്‍

1. സ്‌ക്രീനിന് ചുറ്റുമുള്ള ബെസല്‍ അല്പം കൂടുതലാണ്. ഇത് കുറയുമായിരുന്നെങ്കില്‍ ഫോണിന്റെ സൈസ് കുറയ്ക്കാമായിരുന്നു.
2. പിന്‍വശത്തെ ഗ്ലാസ് പാനല്‍ സ്‌ക്രാച്ച് റെസിസ്റ്റന്റ് അല്ല എന്നാണ് മനസിലാകുന്നത്.
3. ക്യാമറയുടെ ലൈഫ് ഫോട്ടോഗ്രാഫി പെര്‍ഫോമന്‍സ് അത്ര മികച്ചതാണെന്ന് തോന്നുന്നില്ല.
4. സോണിയുടെ എസ്.ബി.എച്ച് 52 ബ്ലൂടൂത്ത് ഹെഡ് സെറ്റ് ഈ ഫോണിന്റെ ഉപയോഗത്തിന് വളരെ അനുയോജ്യമാണ്.

 

[nextpage title=” സ്‌പെസിഫിക്കേഷന്‍ “]

sony-xprea-23സ്‌പെസിഫിക്കേഷന്‍  

*ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ എസ്
*അള്‍ട്രോ സിം; ഡസ്റ്റ് പ്രൂഫ്, വാട്ടര്‍ റെസിസ്റ്റന്റ്
*2 എം.പി സെക്കന്ററി ക്യാമറ
*16 ജിബി ഇന്റേണല്‍ മെമ്മറി, 2 ജിബി റാം എന്‍.എഫ്.സി ഇനാബിള്‍ഡ്
*8 എം.പി പ്രൈമറി ക്യാമറ, ഓട്ടോ ഫോക്കസ് ഫുള്‍ എച്ച് ഡി റെക്കൊഡിങ്
*വൈ ഫൈ, വൈഫൈ ഹോട്ട് സ്‌പോര്‍ട്ട് സപ്പോര്‍ട്ട്
*6.4 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ
*2.2 ജിഎച്ച് സെഡ് ക്വാല്‍കോം സ്‌നാപ്ഡ്രാഡണ്‍ 800 കോഡ് കോര്‍ പ്രൊസസര്‍

 

Advertisement