എഡിറ്റര്‍
എഡിറ്റര്‍
സോണി പ്ലേ സ്റ്റേഷന്‍ 4 വില 399 ഡോളര്‍
എഡിറ്റര്‍
Tuesday 11th June 2013 1:06pm

PlayStation-4

ലോസ് ആഞ്ചല്‍സ്: മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ് വണ്ണിന് വെല്ലുവിളിച്ച് കൊണ്ട് സോണി തങ്ങളുടെ പ്ലേ സ്റ്റേഷന്‍ 4 ന്റെ വില പ്രഖ്യാപിച്ചു. എക്‌സ് ബോക്‌സിനെക്കാളും നൂറ് ഡോളര്‍ കുറച്ച് വെറും 399 ഡോളറാണ് പ്ലേ സ്റ്റേഷന്‍ 4 ന്റെ വില.

ലോകത്തിലെ വീഡിയോ ഗെയിം ശ്രേണിയിലെ അതികായരാണ് സോണി പ്ലേ സ്റ്റേഷന്‍. ലോകത്തെമ്പാടുമായി കോടിക്കണക്കിന് ആരാധകരാണ് പ്ലേ സ്റ്റേഷനുള്ളത്.

Ads By Google

ഡിസ്‌ക് രൂപത്തിലാണ് പ്ലേസ്റ്റേഷന്‍ 4 എത്തുന്നത് എന്നതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യമില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പ്ലേസ്‌റ്റേഷന്‍ 4 ന്റെ ടീസര്‍ ട്രെയ്‌ലര്‍ പ്ലേസ്‌റ്റേഷന്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു.  മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ബോക്‌സ് ഇവന്റ് മുന്‍കൂട്ടിക്കണ്ടാണ് സോണി ടീസര്‍ പുറത്തിറക്കിയത്.

മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് സിസ്റ്റമായ എക്‌സ് ബോക്‌സ് വണ്‍ കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.  എന്‍ര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഗെയ്മിങ് ബോക്‌സാണ് മൈക്രോസോഫ്റ്റ് എക്‌സ് ബോക്‌സ്.

ടിവി ഷോയും സ്‌പോര്‍ട്‌സും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് എക്‌സ് ബോക്‌സ് പുറത്തിറക്കിയത്. ആവശ്യമുള്ള വിവരങ്ങള്‍ ലഭിക്കാനായി എക്‌സ് ബോക്‌സ് ഒരു ടിവി ഗൈഡായി പ്രവര്‍ത്തിക്കുകയും  നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

Advertisement