മോദി ഇന്ത്യന്‍ ജനതയെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്; കബളിപ്പിക്കലും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ നയം: സോണിയ
national news
മോദി ഇന്ത്യന്‍ ജനതയെ പറ്റിച്ചു കൊണ്ടിരിക്കുകയാണ്; കബളിപ്പിക്കലും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ നയം: സോണിയ
ന്യൂസ് ഡെസ്‌ക്
Wednesday, 13th February 2019, 11:59 am

ന്യൂദല്‍ഹി: റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. മോദി ഇന്ത്യന്‍ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കബളിപ്പിക്കലും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ നയമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ വിമര്‍ശിച്ചു.

” റഫാല്‍ വിഷയത്തില്‍ മോദി ലജ്ജയില്ലാതെ നുണ പറയുകയാണ്. രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. മോദിയുടെ അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം സമൂഹത്തിനെ മോശമായി ബാധിച്ചു.” സോണിയ വിമര്‍ശിച്ചു.

ALSO READ: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി; തിരുവനന്തപുരത്ത് ആദ്യ പരിഗണന കുമ്മനത്തിന്: തൃശൂരില്‍ കെ.സുരേന്ദ്രന്‍

റഫാല്‍ വിവാദവും തൊഴിലില്ലായ്മയും പ്രചരണ വിഷയമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് മോദിക്കെതിരെ സോണിയാഗാന്ധി രംഗത്തെത്തിയത്.

റഫാല്‍ വിമാനവിലയും വേഗത്തിലുളള ലഭ്യതയുമാണ് മോദി നേട്ടമായി പറഞ്ഞത്. രണ്ടും ശരിയല്ലെന്ന് വ്യക്തമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.