എഡിറ്റര്‍
എഡിറ്റര്‍
സാങ്യോങ് റോഡിയസ് വരുന്നു
എഡിറ്റര്‍
Sunday 23rd June 2013 5:34pm

rodius-dool

പ്രീമിയം എസ്‌യുവിയായ റെക്സ്റ്റണ്‍ ഇന്ത്യന്‍ വിപണിയില്‍ വിജയം നേടിയതിനെത്തുടര്‍ന്ന് പുതിയൊരു സാങ്യോങ് മോഡലിനെ കൂടി അവതരിപ്പിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒരുങ്ങുന്നു.

റോഡിയസ് എന്ന മള്‍ട്ടി പര്‍പ്പസ് വാഹനത്തെയാണ് കമ്പനി അടുത്തതായി അവതരിപ്പിക്കുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കമ്പനിയായ സാങ്യോങ്ങിന്റെ രണ്ടാമത് മോഡലായി കൊറണ്ടോ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

Ads By Google

2013 ജനീവ മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച പുതിയ റോഡിയസിന് 7, 9 ,11 എന്നീ സീറ്റ് ഓപ്ഷനുകളുണ്ട്. കമ്പനി പുതുതായി വികസിപ്പിച്ച രണ്ടു ലീറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണിതിന്.

വേരിയബിള്‍ ജ്യോമട്രി ടര്‍ബോ ചാര്‍ജര്‍ ഉപയോഗിക്കുന്ന എന്‍ജിന് 153 ബിഎച്ച്പി  360 എന്‍എം ആണ് ശേഷി. ആറു സ്പീഡ് മാന്വല്‍,  അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗീയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കും.

റിയര്‍ വീല്‍ െ്രെഡവ് വാഹനത്തിന്റെ മുന്തിയ വകഭേദത്തിനു ആള്‍ വീല്‍ െ്രെഡവുണ്ട്. വര്‍ഷാവസാനത്തോടെയോ 2014 ആദ്യമോ വിപണിയിലെത്തുന്ന സാങ്യോങ് റോഡിയസിനു 20 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

Advertisement