ചില താരങ്ങള്‍ സിനിമയിലുണ്ടെങ്കില്‍ ഹിറ്റാകുമെന്ന വിശ്വാസം പലപ്പോഴും സിനിമാക്കാര്‍ക്ക് ഉണ്ടാകും. പല താരങ്ങളുടെ കാര്യത്തിലും ഇത് കാണാനാകും. പണ്ടുമുതല്‍ക്കേ ഇത്തരം വിശ്വാസങ്ങള്‍ സിനിമാഫീല്‍ഡില്‍ സജീവമായിരുന്നു. ഇപ്പോഴിതാ അത്തരം ലക്കി ചാര്‍മുകളുടെ ലിസ്റ്റിലെ പുതിയ എന്‍ട്രിയാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.
തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന തമിഴ് ചിത്രം തലൈവര്‍ തമ്പി തലൈമയിലെ നായിക പ്രാര്‍ത്ഥന നാഥനാണ് സിനിമാപേജുകളിലെ ചര്‍ച്ചാവിഷയം. തമിഴിലെ പുതിയ ഭാഗ്യതാരമാണ് പ്രാര്‍ത്ഥനയെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതുവരെ ഭാഗമായ മൂന്ന് സിനിമകളും അതിഗംഭീര വിജയമായതിന് പിന്നാലെയാണ് പ്രാര്‍ത്ഥന ‘ഔദ്യോഗിക ലക്കി ചാര്‍മാ’യി മാറിയത്.
ലവ് ടുഡേ Photo: screen grab/ Think Music India
ഇതിന് മുമ്പ് പ്രാര്‍ത്ഥന ഭാഗമായ രണ്ട് സിനിമകളും വിജയമായി മാറിയിരുന്നു. പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത ലവ് ടുഡേയിലൂടെയാണ് പ്രാര്‍ത്ഥന ശ്രദ്ധ നേടിയത്. ചിത്രത്തില്‍ രവീണ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ നമിത എന്ന കഥാപാത്രമായാണ് പ്രാര്‍ത്ഥന വേഷമിട്ടത്. അധികം സീനുകളില്ലെങ്കിലും നമിത എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ‘പച്ച ഇലൈ’ എന്ന പ്രൊമോ സോങ്ങിലും താരം അഭിനയിച്ചിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ദേശീയ അവാര്‍ഡ് വേദിയില്‍ തിളങ്ങിയ പാര്‍ക്കിങ് എന്ന ചിത്രത്തിലും പ്രാര്‍ത്ഥന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു. എം.എസ്. ഭാസ്‌കറിന്റെ മകളായാണ് താരം ഈ ചിത്രത്തില്‍ വേഷമിട്ടത്. അപര്‍ണ എന്ന കഥാപാത്രത്തിന്റെ ഇമോഷനുകളെല്ലാം പ്രാര്‍ത്ഥനയില്‍ ഭദ്രമായിരുന്നു. ലവ് ടുഡേക്ക് ശേഷം താരം പ്രത്യക്ഷപ്പെട്ട പാര്‍ക്കിങ് ബോക്‌സ് ഓഫീസിലും മികച്ച വിജയമായി മാറി.
പാര്‍ക്കിങ് Photo: screen grab/ Think Music India
ഇപ്പോഴിതാ തലൈവര്‍ തമ്പി തലൈമയിലും പ്രാര്‍ത്ഥന ഗംഭീരമാക്കിയിട്ടുണ്ട്. സൗമ്യ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. സ്‌ക്രീനില്‍ വന്നു നില്‍ക്കുമ്പോഴെല്ലാം പ്രത്യേക സ്‌ക്രീന്‍ പ്രസന്‍സ് പ്രാര്‍ത്ഥനക്കുണ്ടായിരുന്നു. ഇമോഷണല്‍ സീനുകളും കൈയടക്കത്തോടെ ചെയ്തുവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
തലൈവര്‍ തമ്പി തലൈമയില്‍ Photo: Screen grab/ Saregama Tamil
അഭിനയിച്ച മൂന്ന് സിനിമകളും ഹിറ്റായതിനൊപ്പം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റാനും പ്രാര്‍ത്ഥനക്ക് സാധിച്ചു. മൂന്ന് വര്‍ഷത്തിനിടെ വെറും മൂന്ന് സിനിമകളില്‍ മാത്രമാണ് പ്രാര്‍ത്ഥന ഭാഗമായിട്ടുള്ളത്. മൂന്ന് സിനിമകള്‍ കൊണ്ട് ചര്‍ച്ചയായ തമിഴ് സിനിമയിലെ പുതിയ ലക്കി ചാം ഇനിയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Some Tamil Cinema pages saying Prarthana Nathan is the new lucky charm in Tamil Film industry