സൊമാലിയയില്‍ ബോംബാക്രമണം; ബസ്സ് യാത്രക്കാരായ 10 പേര്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്ക്
World News
സൊമാലിയയില്‍ ബോംബാക്രമണം; ബസ്സ് യാത്രക്കാരായ 10 പേര്‍ കൊല്ലപ്പെട്ടു; 12 പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st June 2020, 2:22 pm

മൊഗാദിഷു: സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൊമാലിയുടെ തലസ്ഥാനാമായ മൊഗാദിഷുവിലാണ് സ്‌ഫോടനം നടന്ന്. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. മിനി ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ വാഹനങ്ങളും സുരക്ഷാ സേനയുടെ വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന റോഡിലാണ് സ്‌ഫോടനം നടന്നത്. അല്‍ ഷബാബ് ആണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് സൊമാലിയന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ

” ലാഫോല്‍ പ്രദേശത്ത് ഉണ്ടായ സ്‌ഫോടനത്തില്‍ 10 പേരെങ്കിലും കൊല്ലപ്പെട്ടു കാണും. മരിച്ചവരെല്ലാം സൊമാലിയക്കാര്‍ തന്നെയാണ്,” സൊമാലിയന്‍ സര്‍ക്കാര്‍ പറഞ്ഞു.

സ്‌ഫോടനത്തില്‍ മിനി ബസ് പൂര്‍ണമായും തകര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അല്‍ ഖ്വയിദയുമായി ബന്ധപ്പെട്ട സായുധ സംഘങ്ങള്‍ രാജ്യത്തെ ഭൂരിപക്ഷം പ്രദേശങ്ങളും നിയന്ത്രണത്തിലാക്കിയിരുന്നെങ്കിലും 2011 മുതല്‍ മൊഗാദിഷു അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.

സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക