എഡിറ്റര്‍
എഡിറ്റര്‍
സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ട്; ക്ലൈമാക്‌സ് മാറ്റിയതിലൂടെ കളക്ഷനില്‍ അമ്പത് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ്
എഡിറ്റര്‍
Tuesday 10th October 2017 9:36am

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ആന്തോളജി സിനിമയായ സോളോയുടെ ക്ലൈമാക്‌സ് മാറ്റിയത് പ്രേക്ഷകനെ മുന്നില്‍ കണ്ട് കൊണ്ടാണെന്നും ക്ലൈമാക്‌സ് മാറ്റിയതിലൂടെ കളക്ഷനില്‍ അമ്പത് ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്നും സിനിമയുടെ നിര്‍മ്മാതാവ് എബ്രഹാം മാത്യു.

‘സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തൊരു ക്ലൈമാക്‌സ് ആയിരുന്നു സിനിമയുടേത്. അതുകൊണ്ടാണ് ആ രംഗം മാറ്റാന്‍ തീരുമാനിച്ചത്. ഞങ്ങളുടെ ഈ തീരുമാനത്തില്‍ പ്രേക്ഷകര്‍ നൂറുശതമാനം സന്തോഷവാന്മാരാണ്. ‘സിനിമയുടെ കലക്ഷനിലും ഇത് കാണാം. ക്ലൈമാക്‌സ് മാറ്റിയതോടെ അമ്പത് ശതമാനം വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണ് ആ രംഗം നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.’ എബ്രഹാം മാത്യു പറഞ്ഞു.


Also Read 50000രൂപയില്‍ നിന്ന് 80കോടി ആസ്തിയുണ്ടാക്കുന്ന ബിസ്സിനസ്സ് എന്തോന്നെടേ; അമിത് ഷായുടെ മകന്റെ കമ്പനിക്കെതിരെ വാര്‍ത്ത കൊടുത്തത് മഞ്ഞഓണ്‍ലൈന്‍ എന്ന് പോസ്റ്റിട്ട കെ.സുരേന്ദ്രന് പൊങ്കാല


നേരത്തെ സോളോയുടെ ക്ലൈമാക്സ് മാറ്റിയത് തന്റെ അറിവോ സമ്മതമോ കൂടാതെയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ പറഞ്ഞിരുന്നു. സംവിധായകന് പിന്തുണയുമായി ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു.

താന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പവും അദ്ദേഹത്തിന്റെ ആഖ്യാനത്തോടൊപ്പവും മാത്രം നില്‍ക്കുകയാണെന്നും സിനിമയുമായി ബന്ധമില്ലാത്തവര്‍ വെട്ടിച്ചുരുക്കുകയോ മാറ്റിമറിയ്ക്കുകയോ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിന് തുല്ല്യമാണെന്നും ദയവു ചെയ്ത് അത് ചെയ്യരുതെന്ന് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement