എഡിറ്റര്‍
എഡിറ്റര്‍
സോളോ- വേള്‍ഡ് ഓഫ് രുദ്രയുടെ മേയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി
എഡിറ്റര്‍
Thursday 14th September 2017 10:47pm

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം സോളോയുടെ മേയ്ക്കിംഗ് വീഡിയോ പുറത്തിറങ്ങി. പ്രശസ്ത സംവിധായകന്‍ ബിജോയ് നമ്പ്യാരാണ് സോളോ സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ നാലു കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. സോളോയിലെ ഒരു കഥയായ വേള്‍ഡ് ഓഫ് രുദ്രയുടെ മേയ്ക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.


Also Read: ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ബ്രസീലിനെ മറികടന്ന് ജര്‍മനി ഒന്നാമത്


നാലു നായികമാരാണ് ചിത്രത്തില്‍. ആരതി വെങ്കിടേഷ്, സായി ധന്‍സിക, ശ്രുതി ഹരിഹരന്‍, നേഹ ശര്‍മ്മ എന്നിവരാണ് നായികമാര്‍.

മണിരത്‌നത്തിന്റെ സംവിധാനസഹായിയായ ബിജോയ്, മോഹന്‍ലാല്‍ അഭിനയിച്ച ഹ്രസ്വചിത്രമായ റിഫ്‌ലക്ഷനിലൂടെയാണ് സംവിധാനരംഗത്തെത്തുന്നത്. വിക്രം, ജീവ തുടങ്ങിയവരഭിനയിച്ച ഡേവിഡ് എന്ന സിനിമയും ബിജോയ് ഒരുക്കിയിരുന്നു.

വീഡിയോ:

Advertisement