ന്യൂദല്‍ഹി: ദല്ലേവാളിന് പിന്നാലെ മരണം വരെ നിരാഹാര സമരമിരിക്കാന്‍ തീരുമാനിച്ച് 111 കര്‍ഷകര്‍. ഇന്ന് മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചത്.
ന്യൂദല്‍ഹി: ദല്ലേവാളിന് പിന്നാലെ മരണം വരെ നിരാഹാര സമരമിരിക്കാന്‍ തീരുമാനിച്ച് 111 കര്‍ഷകര്‍. ഇന്ന് മുതല്‍ നിരാഹാരസമരം ആരംഭിക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചത്.
കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ നിരാഹാരസമരം 50ാം ദിവസം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കര്‍ഷകര്‍ നിരാഹാരസമര പ്രഖ്യാപനം നടത്തിയത്. കറുത്ത വസ്ത്രം ധരിച്ച് 111 കര്‍ഷകര്‍ ബുധനാഴ്ച മുതല്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് അറിയിച്ചു.
111 കര്‍ഷകരുടെ സംഘം ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിയോടെ സമരം ആരംഭിക്കുമെന്നാണ് ഇന്നലെ (ചൊവ്വാഴ്ച) ഖനൗരിയിലെ സമരസ്ഥലത്ത് നിന്നും മാധ്യമങ്ങളോട് കര്‍ഷക നേതാവ് അഭിമന്യു കോഹാര്‍ പറഞ്ഞത്. പൊലീസ് ബാരിക്കേഡിന് സമീപം സമാധാനപരമായി പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
തങ്ങളുടെ വിവിധ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന കേന്ദ്രത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കുകയാണെന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന പഞ്ചാബിലെ കര്‍ഷകര്‍ പറഞ്ഞു.
അതേസമയം ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. ദല്ലേവാള്‍ വെള്ളം പോലും കുടിക്കുന്നില്ലെന്നും മള്‍ട്ടി ഓര്‍ഗണ്‍ തകരാറിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നും ആശങ്കാജനകമാണെന്നും കര്‍ഷകര്‍ പറഞ്ഞു.
നേരത്തെ ഡ്രാഫ്റ്റ് നാഷണല്‍ പോളിസി ഫ്രേംവര്‍ക്ക് ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് (എന്‍.പി.എഫ്.എ.എം) കരട് രേഖ റദ്ദാക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരത്തിനായി സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും യോഗം ചേര്‍ന്നിരുന്നു.
കേന്ദ്രത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ മാര്‍ച്ചിന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍കരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
സമരം ചെയ്യുന്ന കര്‍ഷകരുമായും എല്ലാ കര്‍ഷക സംഘടനകളുമായും പ്രധാനമന്ത്രി ഉടന്‍ ചര്‍ച്ച നടത്തണമെന്നും കര്‍ഷക നേതാവ് ജഗ്ജിത് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമുള്ള സമഗ്ര വായ്പ പദ്ധതി എഴുതിത്തള്ളണമെന്നും, സ്മാര്‍ട്ട് മീറ്ററുകള്‍, 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും വിളകള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത താങ്ങുവില പ്രഖ്യാപിക്കുക, കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ദല്ലേവാളടക്കമുള്ള കര്‍ഷകര്‍ സമരം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതലാണ് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയായ ഖനൗരിയില്‍ രണ്ടാംഘട്ട കര്‍ഷകസമരം ആരംഭിച്ചത്.
Content Highlight: Solidarity with Dallewal; 111 farmers to go on hunger strike