ഓടിക്കാന്‍ നല്‍കിയ കാര്‍ വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റു; നാലുപേര്‍ക്കെതിരെ കേസ്
Kerala
ഓടിക്കാന്‍ നല്‍കിയ കാര്‍ വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റു; നാലുപേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th December 2020, 11:29 am

എലത്തൂര്‍: ഓടിക്കാന്‍ നല്‍കിയ കാര്‍ വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റതായി ആരോപിച്ച് കാറുടമ നല്‍കിയ പരാതിയില്‍ വിറ്റവരും വാങ്ങിയവരുമായ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പുതിയങ്ങാടി കിഴക്കെ തെരുവോത്ത് രാമചന്ദ്രന്റെ പരാതിയിലാണ് കേസ്.

പയ്യാനക്കല്‍ മഠത്തില്‍ വീട്ടില്‍ ദില്‍ഷാദ് ആദില്‍, ചെറുവണ്ണൂര്‍ നെച്ചോളി തഴക്കണ്ടി ജറീഷ്, മലപ്പുറം വാഴക്കാട് കറുപ്പത്ത് വീട്ടില്‍ റഫീഖ്, കണ്ണൂര്‍ പേരാവൂര്‍ കൊളക്കാട് പാലക്കുഴിയില്‍ സജി എന്നിവര്‍ക്കെതിരാണ് കേസ്.

രാമചന്ദ്രന്റെ മകനില്‍ നിന്ന് ഓടിക്കാന്‍ വാങ്ങിയ കാര്‍ ദില്‍ഷാദ് ആദില്‍ തിരികെ ഏല്‍പ്പിക്കാതെ വില്‍പ്പന നടത്തുകയായിരുന്നു. പിന്നീട് മൂന്ന് പേര്‍ക്ക് വാഹനം കൈമാറ്റം ചെയ്തതായി കണ്ടെത്തി. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. യു. സനീഷ് കണ്ണൂര്‍ കേളകത്തു നിന്ന് വാഹനം കസ്റ്റഡിയിലെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sold Lend Car police case against four