കോഴിക്കോട്: തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുന്ന, നോ എന്നുറക്കെ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായും മോശം സ്ത്രീയായും മുദ്രകുത്തുന്നുവെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ.
കോഴിക്കോട്: തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുന്ന, നോ എന്നുറക്കെ പറയാൻ ധൈര്യം കാണിക്കുന്ന സ്ത്രീകളെ സമൂഹം രാക്ഷസിയായും മോശം സ്ത്രീയായും മുദ്രകുത്തുന്നുവെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ.
കോഴിക്കോട് വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘പുതിയ ഇന്ത്യയിൽ സ്ത്രീകൾ നടന്നുകയറിയ ദൈർഖ്യമേറിയ യാത്ര’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സുനിത കൃഷ്ണൻ. ഇന്ത്യയിലെ പ്രശസ്ത ഫ്രീലാൻസ് ജേർണലിസ്റ്റ് നേഹ ദീക്ഷിതുമായുള്ള സംഭാഷണവേളയിലായിരുന്നു സുനിതയുടെ പരാമർശം.
മറ്റൊരാളുടെ മോശം സ്പർശനത്തോടോ ആംഗ്യത്തോടോ അവർ നമ്മുടെ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങളോടോ നോ എന്ന് പറയാൻ ധൈര്യപ്പെടുന്ന സ്ത്രീകൾ എന്നും സമൂഹത്തിന് മോശക്കാരായിരിക്കും. അവരെ അപകീർത്തിപ്പെടുത്താനായി സമൂഹം മുഴുവൻ ഒറ്റക്കെട്ടാവുന്നു. ഒറ്റക്ക് ജീവിക്കുന്ന സ്ത്രീ, സ്വത്തിന് മേൽ അവകാശമുള്ള സ്ത്രീ, തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീ ഇവരെയൊന്നും അംഗീകരിക്കാൻ സമൂഹത്തിന് പലപ്പോഴും സാധിക്കുന്നില്ല.
സുനിത കൃഷ്ണൻ
‘തങ്ങളുടെ നിലപാടിലുറച്ച് നിൽക്കുന്ന സ്ത്രീകൾ സമൂഹത്തിന് മുന്നിൽ രാക്ഷസികളാണ്. അവരെ രാക്ഷസിയായി മുദ്രകുത്താൻ സമൂഹം ഒറ്റക്കെട്ടായി നിൽക്കും. മറ്റൊരാളുടെ മോശം സ്പർശനത്തോടോ ആംഗ്യത്തോടോ അവർ നമ്മുടെ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങളോടോ നോ എന്ന് പറയാൻ ധൈര്യപ്പെടുന്ന സ്ത്രീകൾ എന്നും സമൂഹത്തിന് മോശക്കാരായിരിക്കും. അവരെ അപകീർത്തിപ്പെടുത്താനായി സമൂഹം മുഴുവൻ ഒറ്റക്കെട്ടാവുന്നു. ഒറ്റക്ക് ജീവിക്കുന്ന സ്ത്രീ, സ്വത്തിന് മേൽ അവകാശമുള്ള സ്ത്രീ, തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീ ഇവരെയൊന്നും അംഗീകരിക്കാൻ സമൂഹത്തിന് പലപ്പോഴും സാധിക്കുന്നില്ല.
ഇവിടെയിരിക്കുന്ന പലരും പ്രിവിലേജ്ഡ് ആണ്. നമുക്ക് ഉള്ള ആ പ്രിവിലേജ് നാം തിരിച്ചറിയണം. ലൈംഗീകാതിക്രമങ്ങൾ നേരിടുന്ന ദുരഭിമാനക്കൊലക്ക് ഇരയാകേണ്ടിവരുന്ന ശബ്ദമില്ലാത്ത, ആരാലും അറിയപ്പെടാത്ത നിരവധി പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്.
ഞാൻ പറയുന്നത് ഒന്നോ രണ്ടോ ആളുകളെക്കുറിച്ചല്ല ദശലക്ഷക്കണക്കിന് സ്ത്രീകളെക്കുറിച്ചാണ്. അവർക്ക് വേണ്ടി ആരും ശബ്ദിക്കുന്നില്ല. പ്രിവിലേജ്ഡ് ആയ സ്ത്രീകളാകട്ടെ പുരുഷന്മാരാകട്ടെ അവരുടെ ഉത്തരം നിശബ്ദതയാണ്. ആ നിശബ്ദതയെയാണ് നമ്മൾ ചോദ്യം ചെയ്യേണ്ടത്. നമ്മുടെ നിശബ്ദത കാലങ്ങളായി നിലനിൽക്കുന്ന പുരുഷാധിപത്യത്തിന്റെ ആക്കം കൂട്ടിക്കൊണ്ടേയിരിക്കുന്നു.
സ്ത്രീ ശാക്തീകരണം സ്ത്രീകളെക്കുറിച്ച് മാത്രമല്ല, സ്ത്രീ സുരക്ഷാ എന്നത് സ്ത്രീകളെക്കുറിച്ച് മാത്രമല്ല അവിടെ പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ട്.
സ്ത്രീ ശാക്തീകരണം സ്ത്രീകളെക്കുറിച്ച് മാത്രമല്ല, സ്ത്രീ സുരക്ഷാ എന്നത് സ്ത്രീകളെക്കുറിച്ച് മാത്രമല്ല അവിടെ പുരുഷന്മാരും ഉൾപ്പെട്ടിട്ടുണ്ട്. ഒരു ബലാത്സംഗം നടന്നെന്ന വാർത്ത കേൾക്കുമ്പോൾ തങ്ങളുടെ പെണ്മക്കളെ കരാട്ടെ പഠിപ്പിക്കാൻ വിടുന്ന പിതാക്കന്മാർ ഉണ്ട്, സഹോദരിമാർക്ക് പേപ്പർ സ്പ്രേ വാങ്ങിക്കൊടുക്കുന്ന സഹോദരന്മാരുണ്ട്. അവർ എന്താണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ അവർ ഭയത്തിലാണ്. സ്ത്രീകളെ മാത്രമല്ല നമ്മൾ ശാക്തീകരിക്കേണ്ടത് നമ്മുടെ പുരുഷന്മാരെയും ശാക്തീകരിക്കേണ്ടതുണ്ട്. വ്യത്യസ്തമായി ചിന്തിക്കാൻ, വ്യത്യസ്തമായി ലോകത്തെ വീക്ഷിക്കാൻ അവരെ നാം പഠിപ്പിക്കേണ്ടതുണ്ട്,’ സുനിത പറഞ്ഞു.
അതേസമയം പലപ്പോഴും സ്ത്രീകൾ അറിയപ്പെടുന്നത് സ്ത്രീകൾക്ക് വേണ്ടി എന്തോ ചെയ്ത ഒരു സ്ത്രീ എന്ന നിലയിലാണ് എന്ന് നേഹ ദീക്ഷിത് പറഞ്ഞു.
തന്റെ പത്രപ്രവർത്തന ജീവിതത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഴിമതി, പൊലീസ് എൻകൗണ്ടർ, പൊളിറ്റിക്സ് അങ്ങനെ പലതും, പക്ഷെ ഓരോ സമയവും പൊതുമധ്യത്തിൽ തന്നെ ആരെങ്കിലും പരിചയപ്പെടുത്തുമ്പോൾ അവർ പറയുക ഇതാണ് നേഹ ദീക്ഷിത് ഇവർ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചാണ് എഴുതുക എന്നായിരിക്കും.
ഒരു സ്ത്രീ എന്തൊക്കെ സമൂഹത്തിൽ ചെയ്തു എന്ന് പലപ്പോഴും നമ്മൾ മറന്ന് പോകുന്നുവെന്നും അല്ലെങ്കിൽ വേണ്ട വിധത്തിൽ അത് അഡ്രസ് ചെയ്യപ്പെടുന്നില്ല എന്നും നേഹ ദീക്ഷിത് പറഞ്ഞു.
അതോടൊപ്പം നിരവധി പുരുഷന്മാർ ഫെമിനിസ്റ്റുകളാവുകയും നിരവധി സ്ത്രീകൾ പാട്രിയാർക്കിയൽ ആവുന്നുണ്ടെന്നും നേഹ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ ശത്രുക്കളായി സ്ത്രീകൾ തന്നെ വരുന്ന സാഹചര്യങ്ങൾ ഉണ്ട്. അത് പോലെ പുരുഷന്മാരുടെ ശത്രുക്കളായി പുരുഷന്മാരും വരുന്നുണ്ട് അതിനെക്കുറിച്ച് നാം പലപ്പോഴും സംസാരിക്കാറില്ല എന്നതാണ് വാസ്തവം. ഇത് അവരുടെ ചിന്താഗതിയെ അനുസരിച്ചിരിക്കുമെന്നും നേഹ കൂട്ടിച്ചേർത്തു. പുരുഷാധിപത്യത്തിൽ ജാതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും നേഹ പറഞ്ഞു.
Content Highlight: Society labels women who stand their ground and dare to say no as monsters: Sunitha Krishnan