എഡിറ്റര്‍
എഡിറ്റര്‍
‘ഇതാ 10 പഞ്ച് ഡയലോഗുണ്ട് എട്ടെണ്ണം എനിക്കും രണ്ടെണ്ണം നിനക്കും’; മമ്മൂട്ടി-സന്തോഷ് പണ്ഡിറ്റ് താരസംഗമത്തെ ആഘോഷിച്ച് ട്രോളന്മാര്‍
എഡിറ്റര്‍
Tuesday 18th April 2017 2:41pm


ഇന്നലെ മലയാള സിനിമാലോകം കേട്ട ഏറ്റവും വലിയ വാര്‍ത്ത രണ്ട് സൂപ്പര്‍ താരങ്ങളുടെ സംഗമമാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയും സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റും. തന്റേതല്ലാത്ത സിനിമയില്‍ പണ്ഡിറ്റ് അഭിനയിക്കുന്നത് ഇതാദ്യമാണ്. ഈ താര സംഗമത്തെ ഇരുകയ്യും നീട്ടിയാണ് ട്രോള്‍ ലോകം സ്വീകരിച്ചത്.

രാജാധിരാജയ്ക്കു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലാണ് പണ്ഡിറ്റ് അഭിനയിക്കുന്നത്. തന്റെ ചിത്രമായ ഉരുക്ക് സതീശന്റെ ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചാണ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിലേക്ക് എത്തുന്നത്.

പണ്ഡിറ്റിന് പുതിയ സിനിമയില്‍ എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നാണ് സോഷ്യല്‍ മീഡിയ സ്വീകരിക്കുന്നത്. തന്റെ സ്ഥിരം ഐറ്റംസായ 8 പാട്ടും 8 നായികയും 8 ഫൈറ്റും എല്ലാം മമ്മൂട്ടി ചിത്രത്തിലും ഉണ്ടാകുമോ എന്നും ട്രോളന്മാര്‍ ചോദിക്കുന്നുണ്ട്.


Also Read: വീണ്ടും വീണ്ടും വീരു; സൗരവ്വ് ഗാംഗുലിയെ രസഗുളയോട് ഉപമിച്ച് വിരേന്ദര്‍ സെവാഗ്; മറുപടിയുമായി എത്തിയത് ശ്രീശാന്ത്


പുതിയ ചിത്രത്തില്‍ മമ്മൂട്ടിയെ വെല്ലുന്ന പഞ്ചു ഡയലോഗുമായിട്ടായിരിക്കും തങ്ങളുടെ പ്രിയ താരം എത്തുക എന്നാണ് പണ്ഡിറ്റ് ആരാധകര്‍ പറയുന്നത്. അഭിനയം ഒഴിച്ച് ഡാന്‍സ് മുതല്‍ ഫൈറ്റുവരെ പണ്ഡിറ്റിന്റെ കൈകളില്‍ ഭദ്രമായാല്‍ പിന്നെ മമ്മൂട്ടിയ്ക്ക് സ്വന്തം കഥാപാത്രത്തില്‍ നന്നായി ശ്രദ്ധിക്കാന്‍ കഴിയുമെന്നും ട്രോളുകളുണ്ട്.

ചില ട്രോളുകള്‍

Advertisement