എഡിറ്റര്‍
എഡിറ്റര്‍
‘പന്തു കൊണ്ട് ബാറ്റ്‌സ്മാ്ന്മാരെ കറക്കിയിടാന്‍ മാത്രമല്ല ബാറ്റുകൊണ്ട് ബൗളര്‍മാരെ അതിര്‍ത്തി കടത്താനും അറിയാമെടാ…’; തൊട്ടതൊക്കെ ബൗണ്ടറിയാക്കിയ സുനില്‍ നരെയ്‌ന്റൈ ഓപ്പണിംഗ് എന്‍ട്രിയെ വരവേറ്റ് ട്രോളന്മാര്‍
എഡിറ്റര്‍
Friday 14th April 2017 7:57am

കോഴിക്കോട്: ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടിയപ്പോള്‍ വിജയം കൊല്‍ക്കത്തയ്ക്കായിരുന്നു. എട്ടു വിക്കറ്റിനായിരുന്നു  വിജയം. നായകന്‍ ഗൗതം ഗംഭീറായിരുന്നു മുന്നില്‍ നിന്ന് വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിലെ ഫലത്തെക്കാളുപരി ആരാധകരെ ഞെട്ടിച്ച മത്സരമായിരുന്നു ഇന്നലെ അരങ്ങേറിയത്.

മറുപടി ബാറ്റിംഗിനായി കൊല്‍ക്കത്ത ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ തലയ്ക്കു കൈ വച്ചു കൊണ്ടായിരിക്കും ഓരോ കൊല്‍ക്കത്ത ആരാധകരും അത് കണ്ടിരുന്നിട്ടുണ്ടാവുക. കാരണം ഗംഭീറിനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത് മറ്റാരുമല്ല, സാക്ഷാല്‍ സുനില്‍ നരെയ്ന്‍. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസമുണ്ടെങ്കിലും സത്യമാണ്. ഈയ്യടുത്ത് ഐ.പി.എല്‍ കണ്ട ഏറ്റവും വലിയ പരീക്ഷണമായിരുന്നു അത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാധകരെ അമ്പരപ്പിച്ചത് നരെയ്‌ന്റെ പ്രകടനമായിരുന്നു. ഒരു ബാറ്റ്‌സ്മാന് ആവശ്യമായ ഫൂട്ട് വര്‍ക്കോ സ്‌കില്ലോ ഇല്ലാതിരുന്നിട്ടും വെസ്റ്റ് ഇന്‍ഡീസ് താരം ആടി തകര്‍ത്തു. തൊട്ടതൊക്കെ ബൗണ്ടറി കടന്നു.


Also Read: ‘കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി; ലൈംഗികമായി ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെ’; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി 


സംഭവിക്കുന്നത് എന്താണെന്ന് ആര്‍ക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. 18 പന്തില്‍ നിന്നും നാല് ഫോറും മൂന്ന് സിക്‌സുമടക്കം 38 റണ്‍സായിരുന്നു നരെയ്ന്‍ തല്ലി തകര്‍ത്ത് നേടിയത്.

നരെയന്റെ അപ്രതീക്ഷ വെടിക്കെട്ടിനെ ഇരുകയ്യും നീട്ടിയാണ് ട്രോള്‍ ലോകം സ്വീകരിച്ചത്. എന്തു പറയണമെന്നോ എങ്ങനെ വിശേഷിപ്പിക്കണോ എന്നറിയാതെ കുഴങ്ങിയ ട്രോള്‍ ലോകം സുനില്‍ നരെയ്‌നെ ഇനു മുതല്‍ തങ്ങളുടെ വെടിക്കെട്ട് നരെയ്‌നായാണ് പ്രതിഷ്ടിക്കുന്നത്.

ചില ട്രോളുകള്‍ കാണാം

 

Advertisement