കോഴിക്കോട്: കാട്ടുതീ പോലെയാണ് വാര്‍ത്ത പടര്‍ന്നത്. കേട്ടവര്‍ ട്രോളെന്ന് കരുതി, കണ്ടവര്‍ അസാധ്യമെന്ന് പറഞ്ഞു. അറിഞ്ഞ് ബോധ്യപ്പെട്ടവര്‍ അന്തംവിട്ടു നിന്നു. വാര്‍ത്ത ബോധിപ്പിക്കാന്‍ ചാനലിന് “ട്രോളല്ല” എന്ന് വരെ തലക്കെട്ടില്‍ ഇടേണ്ടി വന്നു. ഒരു സംസ്ഥാനത്തിന് ഗവര്‍ണറെ നിയമിച്ച വാര്‍ത്ത നിമിഷനേരം കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തിയത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്തയാണ് സോഷ്യല്‍മീഡിയ ട്രോളുകളിലൂടെ വരവേറ്റത്.
കുമ്മനം രാജശേഖരന്‍ കൊച്ചിമെട്രോയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കയറിപ്പറ്റിയതുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ട്രോളുകള്‍ വന്നത്.

From ICU by Jathindas Achu

From ICU, by Aravind Soman.

From ICU, by Muhammed Sufiyan.
കുമ്മനത്തിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് ലാഫ് റിയാക്ഷന്‍ കിട്ടുന്നതിനെക്കുറിച്ചും ട്രോളുകളുണ്ട്.

From Troll Republic, by Hridil Santh.

From Troll Republic, by Urumees D”souza.

From Troll Republic, by സുസ്മിത് ചിറ്റാരിപ്പറമ്പ്.

From ICU, by Geeitu R Krishnan.

From Troll Republic,by Anaz Mohammed.

From Troll Republic, by Mukesh Vijayan.

From Troll Republic, By മൊയ്തീൻ വെന്നിയൂർ.

From Troll Republic, by Kichamani Narayanan.

From Troll Republic, by Anshad Anshu.

From ICU, by Nithin Raj Puthenvilayil.

From ICU, by Aamii Sanu.
ട്രോളുകള്‍ക്കൊപ്പം തന്നെ കുമ്മനത്തെ ഗവര്‍ണറായി നിയമിച്ച സംഭവം രാഷ്ട്രീയമായി വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന പോസ്റ്റുകളും സജീവമായിരുന്നു. ട്രോളുകളിലൂടെ കുമ്മനം കൂടുതല്‍ മൈലേജ് ഉണ്ടാക്കിയെന്നും, അത് വര്‍ഗ്ഗീയ വിഷം പടര്‍ത്താന്‍ ബി.ജെ.പിക്ക് വലിയ ഇടം ഉണ്ടാക്കിക്കൊടുത്തു എന്നുമാണ് പലരും നിരീക്ഷിച്ചത്.
2018ല്‍ മിസോറാം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാണിച്ചു. കര്‍ണാടകയില്‍ ബി.ജെ.പിയെ ഗവര്‍ണര്‍ വാജുഭായ് വാല സഹായിച്ച സാഹചര്യത്തില്‍ മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കുമ്മനം ഗവര്‍ണറാവുന്നതിലെ അപകടത്തെക്കുറിച്ചും ചര്‍ച്ചകളുണ്ടായി.
