എഡിറ്റര്‍
എഡിറ്റര്‍
ഇതെന്താ ചുവന്ന ഷര്‍ട്ടിട്ട ജോര്‍ജോ!; നിവിന്‍ പോളിയുടെ സഖാവിന് ട്രോള്‍ മാലയിട്ട് സോഷ്യല്‍ മീഡിയയുടെ സ്വീകരണം
എഡിറ്റര്‍
Monday 20th March 2017 6:12pm

മലയാള സിനിമയില്‍ ഇത് ‘ചുവന്ന വിപ്ലവ’ത്തിന്റെ കാലമാണ്. ടൊവീനോയുടെ ഈയ്യിടെ പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരത, ദുല്‍ഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന കോമറേഡ് ഇന്‍ അമേരിക്ക, നിവിന്‍ പോളിയുടെ സഖാവ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.


Also Read: ‘കല്ലെറിഞ്ഞിട്ടും തീര്‍ന്നില്ല’; ഗീത ടീച്ചര്‍ക്കും മകള്‍ക്കുമെതിരെ സംഘടിത അക്രമങ്ങളുമായി സദാചാര പൊലീസുകാര്‍


നിവിന്‍ പോളി സഖാവ് കൃഷ്ണകുമാറായെത്തുന്ന സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പ്രതീക്ഷിച്ചതു പോലെ തന്നെ വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയിലും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്നത്.

സഖാവ് ടീസര്‍

 

ഒരേ സമയം പ്രശംസയും ട്രോളും സഖാവ് നേരിടുന്നുണ്ട്. പ്രേമത്തിന്റെ രണ്ടാം ഭാഗമാണോ ഇതെന്നാണ് മിക്ക ട്രോളന്മാരും ചോദിക്കുന്നത്. ചുവന്ന ഷര്‍ട്ടിട്ട ജോര്‍ജായാണ് പലരും നിവിന്‍ പോളിയെ ട്രോളുന്നത്.

‘ ഇനി ഇവന്മാര്‍ നമ്മളെ ആക്കിയതാണോ? മെക്‌സിക്കന്‍ അപാരത മുതലുള്ള സംശയമാണ്..’ എന്ന ചുവന്ന ഷര്‍ട്ടിട്ട ഒരു സഖാവിന്റെ ചോദ്യം. പ്രേമമാണെന്നു കരുതി നിവിന്‍ പോളിയെ ജോര്‍ജെന്നു വിളിക്കുന്ന സായി പല്ലവിയും ചില ട്രോളുകളിലുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസമായി ട്രോള്‍ ഗ്രൂപ്പുകളില്‍ നിറഞ്ഞോടിയിരുന്നത് കസബയായിരുന്നു. കസബയിലെ ചുവന്ന ഷര്‍ട്ടിട്ട മമ്മൂട്ടിയുടെ മിം ഇനി ചെയ്യാനൊന്നും ബാക്കിയില്ലെന്നാണ് വാസ്തവം. അതുകൊണ്ട് പുതിയ ‘പണിക്കാരനെ’ കസബയിലെ മമ്മൂട്ടി ഉപദേശിക്കുന്നതും ചിലരുടെ ഭാവനയില്‍ വിരിയുന്നു.

ചില ട്രോളുകള്‍ കാണാം

Advertisement