സോഷ്യല്‍ മീഡിയയില്‍ താരമായ കുഞ്ഞു ശിവന്യയുടെ പിറന്നാളാഘോഷം കെങ്കേമം; വീഡിയോ വൈറലാകുന്നു
Kerala
സോഷ്യല്‍ മീഡിയയില്‍ താരമായ കുഞ്ഞു ശിവന്യയുടെ പിറന്നാളാഘോഷം കെങ്കേമം; വീഡിയോ വൈറലാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th June 2017, 7:40 pm

 

കോഴിക്കോട്: കുഞ്ഞു ശിവന്യയെ ആരും മറന്നിട്ടുണ്ടാകില്ല. കോഴിക്കോട് മുതലക്കുളം മൈതാനത്ത് നിന്ന് ക്യാമറാമാന്‍ കൃതേഷ് പകര്‍ത്തിയ ദൃശ്യങ്ങളിലൂടെ നിരവധി പേരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ശിവന്യ മോളുടെ പിറന്നാളാണ് ഇന്ന്.

വീഡിയോയും ട്രോളുകളുമെല്ലാം “ഫേമസാ”ക്കിയ ശിവന്യയുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. കേക്ക് മുറിക്കുന്ന ശിവന്യയേയും പിറന്നാള്‍ പാട്ട് പാടുന്ന മറ്റ് കുടുംബാങ്ങളേയും വീഡിയോയില്‍ കാണാം.


Also Read: വോട്ടിന് നോട്ട്: തമിഴ്‌നാട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം 


ശിവന്യയ്ക്ക് ലോകത്തിന്റെ മുഴുവന്‍ സ്‌നേഹവും വാല്‍സല്യവും കിട്ടാന്‍ കാരണക്കാരനായ കൃതേഷ് തന്നെയാണ് അവളുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കു വെച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ബി.ജെ.പിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയ കോഴിക്കോട് കേബിള്‍ വിഷനിലെ കാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് പെണ്‍കുട്ടിയുടെ വീഡിയോ പകര്‍ത്തിയത്. പ്രചാരണ ഗാനത്തിന് അനുസരിച്ച് പാടി അഭിനയിച്ച കുഞ്ഞിന്റെ ദൃശ്യങ്ങള്‍ ഒരു കൗതുകത്തിനാണ് കൃതേഷ് കാമറയില്‍ പകര്‍ത്തിയത്.


Don”t Miss: ശശി തരൂരിനെ കോപ്പിയടിച്ച് പ്രധാനമന്ത്രി; മാസങ്ങള്‍ക്ക് മുന്‍പ് തരൂര്‍ പറഞ്ഞ കാര്യം ഇന്നലെ പറഞ്ഞ് നരേന്ദ്രമോദി; നൈസായി ട്രോളി ശശി തരൂര്‍


പിന്നീട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധേയമായി. ട്രോളര്‍മാരുടെ കണ്ണില്‍പ്പെട്ടതോടെ സംഗതി കൂടുതല്‍ വൈറലായി. ഇതോടെ കൃതേഷ് തന്നെ മുന്‍കൈ എടുത്ത് അതുവരെ “അജ്ഞാത”യായിരുന്ന കുഞ്ഞു മിടുക്കിയുടെ പേരും അഡ്രസ്സുമെല്ലാം കണ്ടെത്തിയത്.

37 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ തന്നെ ഫെയ്മസ് ആക്കി സോഷ്യല്‍ മീഡിയ താരമാക്കിയ ക്യാമറ ചേട്ടനെ കാണാന്‍ ശിവന്യയെത്തിയതും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എ.സി.വി ന്യൂസിന്റെ കോഴിക്കോട്ടെ സ്റ്റുഡിയോയിലെത്തിയാണ് ശിവന്യ കൃതേഷിനെ കണ്ടത്. കൃതേഷിനെ കണ്ട് മനസ്സു നിറയും വരെ പാട്ടും പാടിക്കൊടുത്ത് കുസൃതികളുമായാണ് ശിവന്യ മടങ്ങിയത്.

പിറന്നാളാഘോഷം – വീഡിയോ കാണാം: