നേപ്പാളിലെ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവെച്ച് ബിബിന്‍ ജോര്‍ജ്; ധര്‍മജനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
Malayalam Cinema
നേപ്പാളിലെ ഷൂട്ടിംഗ് ചിത്രങ്ങള്‍ പങ്കുവെച്ച് ബിബിന്‍ ജോര്‍ജ്; ധര്‍മജനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th May 2021, 8:21 pm

നടന്‍ ബിബിന്‍ ജോര്‍ജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ‘തിരിമാലി ‘ എന്ന സിനിമയുടെ നേപ്പാളിലെ ചിത്രീകരണം പൂര്‍ത്തിയായി. നടന്‍ ബിബിന്‍ ജോര്‍ജ് തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങി വലിയ താരനിര ഒന്നിക്കുന്ന ചിത്രമാണ് തിരിമാലി.

‘അങ്ങനെ തിരിമാലിയുടെ നേപ്പാളിലെ ഷൂട്ടിംഗ് അവസാനിച്ചു. അടരാടിയവര്‍… പോരാടിയവര്‍… യോദ്ധാക്കള്‍ ഞങ്ങള്‍…,’ബിബിന്‍ ജോര്‍ജ് ഫേസ്ബുക്കിലെഴുതി.

നേപ്പാളിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിയതിനാല്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് അദ്ദേഹം മത്സരിച്ച ബാലുശ്ശേരി മണ്ഡലത്തില്‍ എത്താനായിരുന്നില്ല. നേപ്പാളിലെ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്നാണ് തിരിച്ച് എത്താനാവാതിരുന്നത്.

ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ സച്ചിന്‍ദേവാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ 20,000ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

ബിബിന്‍ ജോര്‍ജ് പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി പേരാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ തിരഞ്ഞ് വന്നിരിക്കുന്നത്. ‘ധര്‍മജന്‍ ചേട്ടന്‍ എവിടെയാണ്’,’ധര്‍മജന്‍ എപ്പോഴാണ് തിരിച്ച് വരുന്നത്’, തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Social media search for Dharmajan Bolgatty in Nepal shoting location photo