എഡിറ്റര്‍
എഡിറ്റര്‍
‘അടുത്ത ജന്മത്തിലെങ്കിലും ക്ഷണിക്കപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കണമെന്ന് കുമ്മനവും’; സുരേഷ് ഗോപിയെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Sunday 24th September 2017 11:54am

കോഴിക്കോട്: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ ബി.ജെ.പി എം.പിയും സിനിമാ താരവുമായ സുരേഷ് ഗോപിയെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവന.

‘പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നു.’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ബി.ജെ.പി നാമനിര്‍ദ്ദേശം ചെയ്ത് രാജ്യസഭാംഗമായ സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. #AdimaGopi ട്രെന്‍ഡും സോഷ്യല്‍ മീഡിയയില്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്.


Also Read:  അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി എം.പി, വീഡിയോ കാണാം


ഈ ജന്മത്തില്‍ ബ്രാഹ്മണന്‍മാരുടെ ‘അടിമയായ’ വ്യക്തിക്ക് അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണനായി ജനിച്ചു ഉടമയാകാന്‍ ആഗ്രഹം തോന്നുന്നത് സ്വാഭാവികമാണ് എന്നായിരുന്നു റാം കുമാറിന്റെ പ്രതികരണം.

മോദി ജി തൊട്ടിങ്ങ് താഴെ തലം വരെയുള്ള ബജപയിലെ നേതാക്കളുടെ ശാസ്ത്രത്തിലും മറ്റുമുള്ള തങ്ങളുടെ പുതുപുത്തന്‍ കണ്ടെത്തലുകള്‍ വച്ചുള്ള വാചക അലക്കുകള്‍ കേട്ട് ബി.ബി.സി വരെ ചിറി കോട്ടി തുടങ്ങിയിരിക്കുന്നു….! ഇനി താനായിട്ട് എന്തിന് കുറക്കണമെന്ന് സുരേഷ് ഗോപി….! എന്നായിരുന്നു മറ്റൊരു പ്രതികരണം.

ചില പ്രതികരണങ്ങള്‍ കാണാം

 

Advertisement