കോഴിക്കോട്: 1921 ലെ മലബാര്‍ കലാപത്തെ ജിഹാദി കൂട്ടക്കുരുതിയായി ചിത്രീകരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫേസ്ബുക്കിനെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. മലബാര്‍ കലാപം ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നാെടുക്കിയ സംഭവമാണെന്നും ഇതിനെ സ്വാതന്ത്ര സമരമെന്ന് വിശേഷിപ്പിക്കരുതെന്നും ഇന്നലെയായിരുന്നു കുമ്മനം ഫേസ്ബുക്കിലൂടെ പറഞ്ഞത്.
എന്നാല്‍ കുമ്മനത്തിന്റെ പോസ്റ്റ് വന്ന് അധികം വൈകാതെ തന്നെ കുമ്മനത്തിന്റെ പ്രസ്താവനയെ തുറന്ന് കാട്ടി സോഷ്യല്‍മീഡിയ രംഗത്തെത്തുകയായിരുന്നു. ചരിത്രം അറിയില്ലെങ്കില്‍ അത് പഠിക്കണമെന്നും ഒന്നുമില്ലെങ്കില്‍ 1921 എന്ന സിനിമയെങ്കിലും കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു പലരും രംഗത്തെത്തിയത്.
ഇത്രയേറെ വിഷവുമായിട്ടാണല്ലേ താങ്കള്‍ കേരളത്തില്‍ ജീവിക്കുന്നതെന്നും സ്വാതന്ത്രസമരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഒരു വിഷയത്തെക്കുറിച്ചും നിങ്ങള്‍ സംസാരിക്കേണ്ടയെന്ന കമന്റുകളുമായും പലരും രംഗത്തെത്തുകയായിരുന്നു.
“ചിലപ്പോ സത്യമായിരിക്കും.. നിങ്ങള് ഉപ്പ് സത്യാഗ്രഹത്തിലൊക്കെ പങ്കെടുത്ത ആളല്ലേ…. നിങ്ങളെ അത്രക്ക് ബുദ്ധിയും ഓര്‍മ്മയും വേറെ ആര്‍ക്കാ ഉള്ളത്.” തുടങ്ങിയ പരിഹാസങ്ങളും കുമ്മനത്തിന്റെ പോസ്റ്റിനു കീഴിലുണ്ട്.
ചില പ്രതികരണങ്ങള്‍ കാണാം:
