വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) ദല്‍ഹി ക്യാപിറ്റല്‍സിനെ (ഡി.സി) തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു(ആര്‍.സി.ബി). മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ടീമിന്റെ വിജയം. സെഞ്ച്വറിക്ക് അരികെ വീണ ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെയും ജോര്‍ജിയ വോളിന്റെയും കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്.
ഇതോടെ സീസണിലെ നാലാം മത്സരത്തിലും ആര്‍.സി.ബിക്ക് വിജയം നേടാനായി. അതോടൊപ്പം തന്നെ 2026 ഡബ്ല്യു.പി.എല്ലില്‍ പരാജയമറിയാത്ത കുതിക്കുന്ന ഏക ടീമാകാനും മുന്‍ ചാമ്പ്യന്മാര്‍ക്ക് സാധിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റല്‍സിന് തുടക്കം തന്നെ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡിലേക്ക് പത്ത് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ടീമിന്റെ നാല് ബാറ്റര്‍മാര്‍ കൂടാരം കയറി. ഒരറ്റത്ത് വിക്കറ്റ് വീണപ്പോഴും ഓപ്പണര്‍ ഷെഫാലി വര്‍മ്മ ക്രീസില്‍ പിടിച്ചു നിന്നു. താരം പിന്നാലെത്തിയവരുമായി ചേര്‍ന്ന് ചെറിയ കൂട്ടുകെട്ടുകള്‍ ഉയര്‍ത്തി ക്യാപിറ്റല്‍സിന് കരുത്തേകി.
ഷെഫാലി വർമ. Photo: Akshat/x.com
എന്നാല്‍, സ്‌കോര്‍ ബോര്‍ഡില്‍ 130 റണ്‍സ് ആയപ്പോള്‍ ഷെഫാലി മടങ്ങി. 41 പന്തില്‍ 62 റണ്‍സുമാണ് താരം തിരികെ നടന്നത്. പിന്നീട് ക്രീസിലെത്തിയ ലൂസി ഹാമില്‍ട്ടണ്‍ 19 പന്തില്‍ 36 റണ്‍സും സ്‌നേഹ റാണ 22 പന്തില്‍ 22 റണ്‍സും സംഭാവന ചെയ്തു. ഇവരുടെ കരുത്തില്‍ ടീം 166 റണ്‍സ് ചേര്‍ത്തു.
ക്യാപിറ്റല്‍സിനെ തകര്‍ത്തെറിയുന്നതില്‍ മുന്നിലുണ്ടായിരുന്നത് ലൗറന്‍ ബെല്ലും സയാലി സത്ഘരെയും മൂന്ന് വിക്കറ്റെടുത്തു. ഒപ്പം പ്രേമ റാവത് രണ്ട് വിക്കറ്റും നാദിന്‍ ഡി ക്ലാര്‍ക്ക് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ഗ്രേസ് ഹാരിസിനെ തുടക്കം തന്നെ നഷ്ടമായി. അതോടെ മന്ഥാനയും ജോര്‍ജിയ വോളും ഒന്നിച്ചു. പിന്നീട് ആരാധകര്‍ സാക്ഷിയായത് ഇരുവരുടെയും താണ്ഡവത്തിനാണ്. ഇരുവരും ടീമിന് വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ മന്ഥാന മടങ്ങി.
Short of a hundred but MILES ahead of the game. 👑🔥
മന്ഥാന മടങ്ങിയെങ്കിലും ജോര്‍ജിയ വോളും റിച്ച ഘോഷും ചേര്‍ന്ന് ബെംഗളൂരുവിനെ വിജയിപ്പിച്ചു. വോള്‍ 18ാം ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ചാണ് ടീമിന്റെ വിജയം ഉറപ്പിച്ചത്. വോള്‍ 42 പന്തില്‍ 54 റണ്‍സുമായും റിച്ച നാല് പന്തില്‍ ഏഴ് റണ്‍സുമായും പുറത്താവാതെ നിന്നു.
ജോർജിയ വോൾ . Photo: Royal Challengers Bengaluru/x.com
ക്യാപിറ്റല്‍സിനായി മാരിസന്‍ കാപ്പും നന്ദിനി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
Content Highlight: Smriti Mandhana shines; Royal Challengers Bengaluru remain unbeaten in WPL with the win against Delhi Capitals in WPL