ശ്രീലങ്ക വുമണ്‍സും ഇന്ത്യയും തമ്മിലുള്ള മത്സരം വിശാഖപട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ഇതോടെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് ലങ്കയ്ക്ക് നേടാന്‍ സാധിച്ചത്. നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് നേടിയത്.
ഷഫാലി വര്‍മയുടേയും സ്മൃതി മന്ഥാനയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ച് പന്തില്‍ രണ്ട് ഫോര്‍ അടക്കം 9 റണ്‍സ് നേടിയാണ് ഷഫാലി മടങ്ങിയത്. കാവ്യാ കാവിന്ദിയാണ് ഷഫായെ പുറത്താക്കിയത്. ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ സ്മൃതി മന്ഥാന 25 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 25 റണ്‍സ് നേടിയാണ് കൂടാരം കയറിയത്. ഇനോക രണവീരയാണ് താരത്തെ മടക്കിയത്.
എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് നേട്ടമാണ് സ്മൃതി സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര ടി-20ിയില്‍ 4000 റണ്‍സ് നേടുന്ന താരമാകാനാണ് സ്മൃതിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സ്മൃതി. നേരത്തെ അന്താരാഷ്ട്ര തലത്തില്‍ ന്യൂസിലാന്‍ഡിന്റെ സൂസി ബേറ്റ്‌സാണ് ഈ നേട്ടത്തില്‍ ആദ്യം എത്തിയ വനിതാ ക്രിക്കറ്റര്‍.
Major Milestone unlocked 🔓
Vice-captain Smriti Mandhana becomes the 1⃣st Indian and only the 2⃣nd player ever to complete 4⃣0⃣0⃣0⃣ runs in women’s T20Is 🫡#TeamIndia are 55/1 after 6 overs.