ലണ്ടന്‍: ലൈംഗികാസ്വാദനത്തിന് ഇന്ത്യന്‍ യുവാക്കള്‍ സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കുന്നതായി ബി.ബി.സി.യുടെ പഠനം. അക്രമാസക്തമായ ലൈംഗിക ദൃശ്യങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായി വൈറലാകുന്നുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇതിന് വഴിയൊരുക്കുന്നതെന്ന് ബി.ബി.സി വിലയിരുത്തുന്നു.
ഈ വര്‍ഷം തുടക്കത്തിലാണ് കൗമാരക്കാരായ ഒരുകൂട്ടം ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്ന ദൃശ്യം വൈറലാകുന്നത്. വാട്ട്‌സാപ്പിലൂടെ ദൃശ്യം വ്യാപകമായി വൈറലായി.

ആക്രമിക്കല്ലെയെന്ന് പെണ്കുട്ടി കേണപേക്ഷിച്ചെങ്കിലും അവര്‍ ചെവികൊണ്ടില്ല. പകരം ആ ദൃശ്യങ്ങള്‍ കണ്ട് ആനന്ദിക്കുകയാണ് ചെയ്തത്. മണിക്കൂറുകള്‍ക്കകം ദൃശ്യങ്ങള്‍ ഇന്ത്യയില്‍ ഒന്നടങ്കം വൈറലായി.
ഇന്ത്യയില്‍ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിക്കുന്നതും പ്രചരിക്കുന്നതും കുറ്റകരമാണ്. പക്ഷെ കുറഞ്ഞ ചെലവില്‍ ഡേറ്റയുടെ ലഭ്യതയും വിലക്കുറവില്‍ സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാകാന്‍ തുടങ്ങിയതും ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കാന്‍ വഴിയൊരുങ്ങിയെന്ന് പഠനം വിലയിരുത്തുന്നു.
അക്രമാസക്തമായ ലൈംഗികതയോടാണ് ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രിയമെന്നും പഠനം സൂചിപ്പിക്കുന്നു. 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയുമായി അഭിമുഖം നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള അക്രമാസക്ത അശ്ലീല ചിത്രങ്ങള്‍ 25ലധികം കയ്യിലുണ്ടെന്ന് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്റെ ക്ലാസിലെ ഭൂരിഭാഗം കുട്ടികളും ഇത്തരം വീഡിയോകള്‍ കാണുന്നുണ്ട്. ചിലര്‍ ഒരുമിച്ച്, മറ്റുചിലര്‍ ഒറ്റയ്ക്ക്- മറ്റൊരു കുട്ടി വിശദീകരിച്ചു.
മനശ്ശസ്ത്രജ്ഞരുമായി സംസാരിച്ചപ്പോള്‍ കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇത്തരം വീഡിയോകള്‍ കാണുന്നുണ്ടെന്ന് പറഞ്ഞതായി പഠനത്തില്‍ പറയുന്നുണ്ട്.

കൃത്യമായ ലൈംഗിക വിദ്യാഭ്യാസമോ അഡള്‍ട്ട് സംഭാഷണങ്ങളോ ഞങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ടായിട്ടില്ലെന്ന് സിനിമാ സംവിധായകനായ പരോമിത വൊഹ്‌റ പറയുന്നു.
ആളുകള്‍ അക്രമാസക്തമായ അശ്ലീലത ആസ്വദിക്കുന്നത് തെറ്റിദ്ധാരണയുടെ പുറത്താണ്. പങ്കാളിയെ ആനന്ദിപ്പിക്കാന്‍ അതിനാണ് കഴിയുകയെന്ന് അവര്‍ തെറ്റിദ്ധരിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 400 മില്യണ്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളാണുള്ളത്. ഇതിയില്‍ പകുതിആളുകളും വാട്ട്‌സാപ്പ് ഉപയോഗിക്കുന്നു. വാട്ട്‌സാപ്പ് ഉപയോഗിക്കുന്ന മിക്കവരും ഇത്തരം വീഡിയോകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതായി പഠനം വിലയിരുത്തുന്നു.
പീഡന വീഡിയോയും ചൈല്‍ഡ് പോണും വ്യാപകമായി ഇന്ത്യയില്‍ വാട്ട്‌സാപ്പ് വഴി പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അക്കൗണ്ടുകള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കാനുള്ള മാര്‍ഗവും ഇപ്പോഴുണ്ട്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വാട്ട്‌സപ്പ് സന്നദ്ധരാണെന്ന് ബി.ബി.സിയോട് വാട്ട്‌സാപ്പ് പ്രതിനിധി പറഞ്ഞതായി വിശദീകരിക്കുന്നു.

ഇന്ത്യയില്‍ ഈയിടെയാണ് അശ്ലീലചിത്രങ്ങള്‍ നിരോധിച്ചത്. 800 വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ നിരോധിച്ചത്. എന്നാല്‍ ബി.ബി.സിയുടെ പഠനം നിര്‍ദേശിക്കുന്നത് പോണ്‍ ബാന്‍ മൂലം ഇത്തരം വീഡിയോകളുടെ പ്രചരണവും യുവാക്കളുടെ അക്രമാസക്ത ലൈംഗിക വീഡിയോകളോടുള്ള താല്‍പര്യം കുറയില്ലെന്നാണ്.
കൃത്യമായി ലൈംഗിക വിദ്യാഭ്യാസം ഇന്ത്യന്‍ കൗമാരങ്ങള്‍ക്കിടയില്‍ അത്യാവശ്യമെന്ന് പഠനം വിലയിരുത്തുന്നു. ഇന്ത്യയില്‍ ഭൂരിഭാഗം യുവാക്കള്‍ക്കും എന്താണ് ലൈംഗികബന്ധമെന്നും എങ്ങനെ അത് ആരോഗ്യകരമാക്കാമെന്നും അറിയില്ലെന്ന് വിലയിരുത്തുന്നു.
