തോല്‍വിക്ക് കാരണമായത് സോണിയ, മോദി സ്വേച്ഛാധിപതി,ഭരണത്തില്‍ ശ്രദ്ധകൊടുക്കാത്ത മന്‍മോഹന്‍സിംഗ്; പ്രണബ് മുഖര്‍ജിയുടെ ആത്മകഥ
national news
തോല്‍വിക്ക് കാരണമായത് സോണിയ, മോദി സ്വേച്ഛാധിപതി,ഭരണത്തില്‍ ശ്രദ്ധകൊടുക്കാത്ത മന്‍മോഹന്‍സിംഗ്; പ്രണബ് മുഖര്‍ജിയുടെ ആത്മകഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th December 2020, 12:29 pm

ന്യൂദല്‍ഹി: സോണിയ ഗാന്ധിക്കും മന്‍മോഹന്‍ സിംഗിനും നരേന്ദ്ര മോദിക്കുമെതിരെ അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ ആത്മകഥയില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാകുന്നു.

2014 ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മുന്‍പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിനുമാണെന്ന് പ്രണബ് മുഖര്‍ജി തന്റെ ആത്മകഥയായ ‘The Presidential Years’, പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

താന്‍ രാഷ്ട്രപതിയായി സ്ഥാനത്തേക്ക് ഉയര്‍ന്നതിനുശേഷം പാര്‍ട്ടിയുടെ നേതൃത്വത്തിന് രാഷ്ട്രീയ ശ്രദ്ധ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറയുന്നു. സഖ്യത്തെ രക്ഷിക്കാനുള്ള തിരക്കില്‍ ഭരണത്തില്‍ ശ്രദ്ധകൊടുക്കാന്‍ മന്‍മോഹന്‍ സിംഗിന് സാധിച്ചില്ലെന്നും പുസ്തകത്തില്‍ പറയുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രിയായിരുന്നിട്ടും എം.പിമാരുമായി ബന്ധം സ്ഥാപിക്കാന്‍ സിംഗിന് സാധിച്ചില്ലെന്നും പ്രണബ് മുഖര്‍ജി പറയുന്നു.

2004ല്‍ താനായിരുന്നു ധനമന്ത്രിയെങ്കില്‍ 2014 ല്‍ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നെന്ന് കരുതുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെന്നും എന്നാല്‍ താന്‍ അങ്ങനെ കരുതുന്നില്ലെന്നും മുഖര്‍ജി ആത്മകഥയില്‍ പറയുന്നതായാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സോണിയ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും മുഖര്‍ജി രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്.

ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലയളവില്‍ മോദിയുടേത് സ്വേച്ഛാധിപത്യ ഭരണമായിരുന്നെന്ന് മുഖര്‍ജി വിലയിരുത്തുന്നു.
മോദിയുടെ സ്വേച്ഛാധിപത്യ ഭരണം സര്‍ക്കാരും പാര്‍ലമെന്റും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം മോശമാക്കിയെന്നും അദ്ദേഹം പറയുന്നു.

രണ്ടാംമോദി സര്‍ക്കാരിലെങ്കിലും ഈസ്ഥിതിക്ക് മാറ്റമുണ്ടാകുമോ എന്ന് കണ്ടെറിയണമെന്നും പ്രണബ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Sloppy Sonia and autocratic Modi in Pranab Mukherjee’s autobiography “The Presidential Years