ബ്ലാക്ക്ബറി 10 ല്‍ സ്‌കൈപ്പും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th April 2013, 3:11 pm
ടൊറന്റോ: ബ്ലാക്ക്‌ബെറി 10 ല്‍ ഇനിമുതല്‍ സ്‌കൈപ്പും. ബ്ലാക്ക്‌ബെറി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൗജന്യ മെസ്സേജിങ് ആപ്പായ സ്‌കൈപ്പിലൂടെ വിപണിയില്‍ കൂടുതല്‍ ഉയരങ്ങള്‍ തേടാമെന്ന പ്രതീക്ഷയിലാണ് ബ്ലാക്ക്‌ബെറി.[]
2011 ല്‍ സ്‌കൈപ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു. വോയ്‌സ് കോള്‍, വീഡിയോ കോള്‍, എ്ന്നീ സൗകര്യങ്ങളാണ് സ്‌കൈപ്പ് ഒരുക്കുന്നത്. ലോകത്തെമ്പാടുമായി നൂറ് മില്യണിന് മേലെ ഉപഭോക്താക്കള്‍ സ്‌കൈപ്പിനുണ്ട്.
മെയ്് ഒന്നിനാണ് ബ്ലാക്ക്‌ബെറി വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തില്‍ കാനഡിയിലാണ് ബ്ലാക്ക്‌ബെറി എത്തുന്നത്. പിന്നീട് മറ്റിടങ്ങളിലും ഡിവൈസ് എത്തും.
ബ്ലാക്ക്‌ബെറിയുടെ ബിബി10 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ ഡിവൈസും എത്തുന്നത്.
