കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റിന് സമീപം മാലിന്യക്കൂനയില്‍നിന്നും രണ്ട് തലയോട്ടികള്‍ കണ്ടെത്തി. പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു തലയോട്ടികള്‍. []

മാലിന്യനിര്‍മാര്‍ജനത്തൊഴിലാളികളാണ് ഇവ ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷം വിശദപരിശോധനയ്ക്കായി മെഡിക്കല്‍ കോളേജ്‌ ഫോറന്‍സിക്‌ ലബോറട്ടറിയിലേക്കു കൊണ്ടുപോയി.